മുംബൈ : വസായ് സനാതന ധർമ്മസഭയുടെ ഈ വർഷത്തെ ധർമ്മരക്ഷാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സനാതന ധർമ്മ സംരക്ഷണത്തിനും പ്രചാരണത്തിനും വേണ്ടി പ്രവർത്തിക്കുന്നവർക്കാണ് ധർമ്മരക്ഷാ പുരസ്‌കാരം നൽകി വരുന്നത്. ജനുവരി 6, 7, 8 തീയതികളിൽ നടക്കുന്ന മൂന്നാമത് വസായ് ഹിന്ദു മഹാസമ്മേളനത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് വസായ് സനാതന ധർമ്മസഭ അദ്ധ്യക്ഷൻ കെ.ബി ഉത്തംകുമാർ അറിയിച്ചു.
കെ.ഭാസ്‌കര റാവു സ്മാരക സമിതി ജനറൽ സെക്രട്ടറി വേണുഗോപാൽ കെ.ജി, ബിജെപി കേരള മുൻ അദ്ധ്യക്ഷൻ കെ. രാമൻ പിള്ള, മുംബൈ ശ്രീരാമദാസ ആശ്രമം മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി, ഗണേശ്പുരി ബ്രഹ്‌മപുരി നിത്യാനന്ദ ആശ്രമം മഠാധിപതി സ്വാമി വിശ്വേശ്വരാനന്ദ സരസ്വതി, കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രം മുഖ്യകാര്യദർശി ഡോ.കെ. രാമചന്ദ്ര അഡിഗ, മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രം മുഖ്യകാര്യദർശി മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, ന്യൂഡൽഹി സനാതന ധർമ്മ ഫൗണ്ടേഷൻ ചെയർമാൻ മഹാമണ്ഡലേശ്വർ നാരായണാനന്ദഗിരി മഹാരാജ്, സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ, ഭാഗവത സപ്താഹ ആചാര്യൻ പള്ളിക്കൽ സുനിൽ,
മുംബൈ അസ്തിക സമാജം തന്ത്രി ഡോ.ടി.എസ്. വിനീത് ഭട്ട്, തലശ്ശേരി ശ്രീ ആഞ്ജനേയ സേവാ ട്രസ്റ്റ് ചെയർപേഴ്‌സൺ സ്മിത ജയമോഹൻ, മഹാരാഷ്‌ട്ര കേന്ദ്രീയ നായർ സാംസ്‌കാരിക സംഘ് മുൻ അദ്ധ്യക്ഷൻ കെ.ജി.കെ കുറുപ്പ്, നാസിക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി പാർത്ഥൻ കെ. പിള്ള, തെലങ്കാന ശ്രീഅയ്യപ്പ സേവാ സമിതി കോ-ഓർഡിനേറ്റർ രഞ്ജിത് ആർ നായർ എന്നിവരാണ് ഈ വർഷത്തെ ധർമ്മരക്ഷാ പുരസ്‌കാരത്തിന് അർഹരായവർ.















