തലച്ചോറിന് ആഹാരം നൽകാം, ഉന്മേഷത്തോടെ ദിവസം തുടങ്ങാം; വെറും വയറ്റിൽ ഈ ഏഴ് സൂപ്പർഫുഡ് ശീലമാക്കൂ, മാറ്റം അനുഭവിച്ചറിയൂ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തലച്ചോറിന് ആഹാരം നൽകാം, ഉന്മേഷത്തോടെ ദിവസം തുടങ്ങാം; വെറും വയറ്റിൽ ഈ ഏഴ് സൂപ്പർഫുഡ് ശീലമാക്കൂ, മാറ്റം അനുഭവിച്ചറിയൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 11:48 am IST
FacebookTwitterWhatsAppTelegram

പ്രഭാത ഭക്ഷണം ശരീരത്തിനല്ല, തലച്ചോറിനുള്ളതാണ്. ദിവസം മുഴുവൻ ഉന്മേഷവും ഊർജ്ജവും നിലനിർത്തുന്നതിന് പ്രഭാത ഭക്ഷണം അനിവാര്യമാണ്. പെട്ടെന്ന് ദഹിച്ച് ഊർജ്ജം നൽകുന്ന ഭക്ഷണയിനങ്ങളാണ് രാവിലെ കഴിക്കേണ്ടത്.

എന്നാൽ ശരീരത്തിന് ഇരട്ടി ഊർജ്ജവും ഉന്മേഷവും നൽകുന്ന ആഹാരങ്ങളും രാവിലെ ശീലമാക്കുന്നത് ആരോ​ഗ്യത്തിനേറെ ​ഗുണം ചെയ്യുന്നു. രാവിലെ എന്ന് മാത്രമല്ല, ഒരു ദിവസം മുഴുവനായും ആരോ​ഗ്യത്തോട് കൂടിയിരിക്കാൻ ഇത്തരം ആഹാരം സഹായിക്കും. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ പോഷക പവർഹൗസുകളാണ് ഇവ. പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഊർജ്വസ്വലമാകാനും സഹായിക്കുന്ന ചില ആഹാരങ്ങൾ ഇതാ…

1) നാരങ്ങാ വെള്ളം

നാരങ്ങാ വെള്ളമോ അല്ലെങ്കിൽ ചെറു ചൂടുവെള്ളത്തിൽ നാരങ്ങ ചേർത്ത് കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. ഉന്മേഷവും ഊർജ്ജവും നൽകാൻ നാരങ്ങാ വെള്ളത്തിന് കഴിയുന്നു. വിറ്റാമിൻ സി ധാരാളം അടങ്ങിയ നാരങ്ങാ വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. വയറ്റിലെ മാലിന്യങ്ങളെ പുറത്താക്കാനും മലബന്ധം ഒഴിവാക്കാനും നാരങ്ങാ വെള്ളം സഹായിക്കുന്നു. പൊട്ടാസ്യം ധാരാളം അടങ്ങിയതിനാൽ നാരങ്ങാ വെള്ളം കുടിക്കുന്നത് രക്തസമ്മർദം കുറയ്‌ക്കാൻ സഹായിക്കും.

2) ഏത്തപ്പഴം

ദഹന പ്രശ്നങ്ങൾ ഉള്ളവർ ഏത്തപ്പഴം കഴിച്ച് ദിവസം ആരംഭിക്കുന്നത് ഏറെ നല്ലതാണ്. ​ദഹനം, വയർ വീർക്കൽ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളുമായി ബുദ്ധിമുട്ടുന്നവർ രാവിലെ ഏത്തപ്പഴം കഴിക്കാൻ ശ്രമിക്കുക. അനിയന്ത്രിത കോശ വളർച്ചയെ തടഞ്ഞ് പ്രതിരോധശേഷി കൂട്ടാനും കോശ വളർച്ചയെ ഉത്തേജിപ്പിക്കാനും വാഴപ്പഴത്തിന് കഴിയുന്നു. ഇതിലെ സോഡിയം ലെവൽ രക്തസമ്മർ‌ദ്ദം നിയന്ത്രിക്കുന്നു.

3) തണ്ണിമത്തൻ

വൈറ്റമിനുകളായ സി, എ, പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പർ, കാൽസ്യം എന്നിവയുടെ കലവറയാണ് തണ്ണിമത്തൻ. പതിവായി കഴിക്കുന്നത് ആരോ​ഗ്യം മെച്ചപ്പെടുന്നതിനും പ്രമേഹം, പൊണ്ണത്തടി, ഹൃദയ സംബന്ധമായ രോ​ഗങ്ങൾ, കാൻസർ തുടങ്ങിയ രോ​ഗങ്ങളെ നിയന്ത്രക്കാൻ സഹായിക്കുമെമന്ന് പഠനങ്ങൾ പറയുന്നു. തണ്ണിമത്തനിലെ വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ നമ്മുടെ കണ്ണുകളുടെയും ചർമ്മത്തിന്റെയും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.

4) ചിയ വിത്ത്

ദിവസവും രണ്ട് സ്പൂൺ ചിയ വിത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് പഠനങ്ങൾ പറയുന്നത്. രാവിലെ കഴിക്കുന്നത് വഴി ആ ദിവസത്തെ മുഴുവൻ ഊർജ്ജം പ്രദാനം ചെയ്യുന്നു. പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. ഹൃദയാരോ​ഗ്യത്തിനും തലച്ചോറിന്റെ ആരോ​ഗ്യത്തിനും ഇവ ശീലമാക്കുന്നത് നല്ലതാണ്. ചിയ വിത്തിട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്‌ക്കുന്നു.

5) പപ്പായ

പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ എന്ന എൻസൈം ശരീരത്തിനേറെ ​ഗുണങ്ങൾ‌ നൽകുന്നു. അതിരാവിലെ വെറും വയറ്റിൽ കഴിക്കുന്നത് വഴി ദഹനം മെച്ചപ്പെടുത്താനും മലബന്ധമകറ്റാനും സഹായിക്കുന്നു. നാരുകൾ ധാരാളമുള്ള പപ്പായ കഴിക്കുന്നത് വയറിന്റെ ആരോ​ഗ്യത്തിനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്‌ക്കാനും എല്ലുകളുടെ ആരോ​ഗ്യത്തിനും പപ്പായ ശീലമാക്കുക.

6) ഈന്തപ്പഴം

കാലത്തെ കുതിർത്ത ഈന്തപ്പഴം കഴിച്ച് ദിവസം ആരംഭിച്ചാൽ ശരീരത്തിനേറെ ​ഗുണങ്ങൾ നൽകുന്നു. ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോ​ഗ്യത്തിനും കുതിർത്ത ഈന്തപ്പഴം ശീലിക്കുക. തലച്ചോറിന്റെ ആരോ​ഗ്യത്തിനും ഓർമശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്ന വിറ്റാമിൻ ബി6, മ​ഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിൽ ചുളിവുകൾ വീഴാതെ കാക്കാനും ഇതിന് സാധിക്കും. ഇതിലെ പൊട്ടാസ്യം രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോ​ഗ്യത്തിനും ആവശ്യമാണ്.

7) കുതിർത്ത നട്സ്

രാവിലെ വെറും വയറ്റിൽ നട്സ് കുതിർത്ത് കഴിക്കുന്നത് ദഹനം എളുപ്പത്തിലാക്കുന്നു. ഫൈബറും ആന്റി ഓക്സിഡന്റുകളും കുതിർത്ത നട്സിൽ അടങ്ങിയിരിക്കുന്നു. ഓർമ്മശക്തി വർദ്ധിപ്പിക്കാനും കൊളസ്ട്രോൾ കുറയ്‌ക്കാനും ബ​ദാം കുതിർത്ത് കഴിക്കുന്നത് നല്ലതാണ്. തലച്ചോറിന്റെ പ്രവർ‌ത്തനം മെച്ചപ്പെടുത്തുന്നതിനായി വാൽനട്ട് കുതിർത്ത് കഴിക്കുക.

Tags: foodsSUBempty stomach
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies