നഖുറ: തെക്കൻ ലെബനനിൽ ഒറ്റരാത്രികൊണ്ട് നാല് ഹിസ്ബുള്ള ഭീകരരെ വധിച്ച് ഇസ്രായേൽ സൈന്യം. അതിർത്തി പട്ടണമായ നഖുറയിലാണ് സംഭവം. ഹിസ്ബുള്ള നേതാവടക്കമുള്ളവരെയാണ് സൈന്യം വധിച്ചത്. ബെയ്റൂട്ടിൽ മുതിർന്ന ഹമാസ് ഭീകരനെ വധിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഹിസ്ബുള്ള ഭീകരർക്കും ഇസ്രായേൽ വൻ തിരിച്ചടി നൽകിയിരിക്കുന്നത്.
ഒക്ടോബർ 7 ന് ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചത് മുതൽ ഭീകരരെയെല്ലാം വകവരുത്തുന്നതിനായുള്ള ശ്രമത്തിലാണ് ഇസ്രായേൽ. ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ള ഭീകരർ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു കൊണ്ട് ഹമാസ്-ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങൾ ഇസ്രായേൽ തകർക്കാൻ ആരംഭിച്ചത്.
ഏകദേശം മൂന്ന് മാസമായി നടക്കുന്ന യുദ്ധത്തിൽ ലെബനനിൽ 129 ഹിസ്ബുള്ള ഭീകരരെയാണ് ഇസ്രായേൽ സൈന്യം ഇതിനോടകം വധിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ ഹമാസ് ഭീകര നേതാവ് സാലിഹ് അൽ-അരൂരി അടക്കം ആറ് ഭീകരരെയും തെക്കൻ ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തിൽ വച്ച് ഇസ്രായേൽ വധിച്ചിരുന്നു.