ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്‌ക്ക് പിന്നാലെയുള്ള സമ്മാനദാന ചടങ്ങിന് പിന്നാലെ പുറത്തുവന്ന കോലിയുടെ വൈറല്‍ ഫോട്ടോ പങ്കുവച്ച് റെയില്‍വെ. ഒരു ഉപദേശത്തോടെയാണ് വിരാടിനെ മിനിസ്ട്രി ഓഫ് റെയില്‍വേയ്‌സ് പോസ്റ്റര്‍ ബോയി ആക്കിയത്. ഗാന്ധി-മണ്ഡേല ട്രോഫി പരമ്പര സമനിലയിലായെങ്കിലും കേപ്ടൗണ്‍ ടെസ്റ്റില്‍ വിജയം നേടി ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരുന്നു.
ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഒന്നര ദിവസത്തോടെ അവസാനിക്കുന്ന ആദ്യ ടെസ്‌റ്റെന്ന ഖ്യാതിയും കേപ് ടൗണ്‍ മത്സരത്തിന് സ്വന്തമായി. എക്‌സിലാണ് വിരാട് കോലിയുടെ വ്യത്യസ്ത പോസിംഗ് ചിത്രം രസകരമായ കുറിപ്പോടെ പങ്കുവച്ചത്. ട്രോഫിയുമായി പോസ് ചെയ്യുന്നത് നല്ലതാണെന്നും എന്നാല്‍ ഫെയിമിനു വേണ്ടി ട്രാക്കുകളില്‍ പോസ് ചെയ്യുന്നത് അത്ര നല്ലതല്ലെന്നുമായിരുന്നു സുരക്ഷ മുന്‍നിര്‍ത്തിയുള്ള പോസ്റ്റ്. ഇത് വളരെ പെട്ടെന്ന് തന്നെ വൈറലായി.
👍🏽Posing with trophy for picture.
❌ Posing for fame on track.#ResponsibleRailYatri pic.twitter.com/hKhblgkeTu— Ministry of Railways (@RailMinIndia) January 4, 2024
“>