ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിൽ കളിയിലെ താരമായത് മുഹമ്മദ് സിറാജായിരുന്നു. സമ്മാനദാന ചടങ്ങിന് ശേഷം ഹിന്ദിയിലാണ് താരം സംസാരിച്ചത്. ഇംഗ്ലീഷിൽ അല്പം ബുദ്ധിമുട്ടുണ്ടായിരുന്ന താരത്തിന് പരിഭാഷകനായി എത്തിയത് സഹതാരം ബുമ്രയായിരുന്നു. എന്നാൽ ടീം മാനേജ്‌മെന്റിനെ കുറിച്ചും ബുമ്രയെ കുറിച്ചും സിറാജ് സംസാരിച്ചപ്പോൾ തന്നെ പ്രശംസിക്കുന്നത് ഒഴിവാക്കിയാണ് താരം പരിഭാഷ നടത്തിയത്. സമൂഹമാദ്ധ്യമങ്ങളിൽ ഈ പരിഭാഷയ്‌ക്ക് വൻ കൈയടിയാണ് ലഭിച്ചത്.
ജാസീ ഭായ് ബൗളിംഗ് ആരംഭിക്കുമ്പോൾ തന്നെ ഏത് തരത്തിലുള്ള പിച്ചാണെന്നും ഏത് ലെംഗ്ത്തിൽ പന്തെറിയണമെന്നും ആദ്യ ഓവർ കഴിയുന്നതിന് മുമ്പേ എനിക്ക് മനസിലാകും. പിന്നീട് എനിക്ക് അതിനെ പറ്റി കൂടുതൽ ചിന്തിക്കേണ്ടി വരാറില്ല. ജാസീ ഭായിയെ പിന്തുടർന്നാൽ മാത്രം മതിയെനിക്ക്. മറുവശത്ത് അദ്ദേഹമുള്ളത് വലിയൊരു ധൈര്യമാണെനിക്ക്. – സിറാജ് പറഞ്ഞു.
ഞങ്ങൾ ഒരുമിച്ച് പന്തെറിയുമ്പോൾ സിറാജിന് നേരത്തെ സൂചന ലഭിക്കും. കാരണം ഞാൻ, എന്ന് പറഞ്ഞ് പരിഭാഷ പെട്ടെന്ന് ബുമ്ര നിർത്തി.
പിന്നീട് പറഞ്ഞത്, പരിചയസമ്പത്ത് കൊണ്ട് വിക്കറ്റ് വീഴുമ്പോഴെ ഏത് ലെംഗ്ത്തിൽ പന്തെറിയണമെന്ന് ഞങ്ങൾക്ക് പെട്ടെന്ന് മനസിലാകും. അതിനെ പറ്റി ഞങ്ങൾ പരസ്പരം സംസാരിക്കും. പിച്ചും ബൗളിംഗുമെല്ലാം ഇതിൽ ഉൾപ്പെടും. അതുകൊണ്ടാണ് ഈ ആശയവിനിമയങ്ങൾ അവനെ സഹായിക്കാറുണ്ട് എന്നാണ് സിറാജ് പറഞ്ഞത് എന്നായിരുന്നു ബുമ്ര പരിഭാഷപ്പെടുത്തിയത്.
Comments