ഇടുക്കി: നേര്യമംഗത്ത് റോഡിലേക്ക് പാറ വീണ് ഗതാഗതം തടസ്സപ്പെട്ടു. നേര്യമംഗലം സംസ്ഥാനപാതയിൽ കീരിത്തോടിന് സമീപമാണ് സംഭവം. വാഹനങ്ങൾ റോഡിലില്ലാത്ത സമയത്ത് കൂറ്റൻ പാറ കഷ്ണം റോഡിലേക്ക് പതിക്കുകയായിരുന്നു. വാഹനങ്ങൾ ഇല്ലാത്തതിനാൽ തന്നെ വൻ അപകടമാണ് ഒഴിവായത്. സാധാരണയായി തിരക്ക് അനുഭവപ്പെടുന്ന പാതയാണിത്.
കട്ടപ്പന, ചെറുതോണി, തേക്കടി ഭാഗങ്ങളിലേക്ക് പോകുന്നവർ അധികവും ഈ വഴിയാണ് ആശ്രയിക്കുന്നത്. പാറ വീണതോടെ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടത്. കെഎസ്ആർടി ബസുകളും യാത്രക്കാരും മണിക്കൂറോളോളം റോഡിൽ കുടുങ്ങി. ഇടുക്കിയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് പാറകഷ്ണങ്ങൾ മാറ്റിയത്. തുടർന്ന് ഗതാഗതം പുനസ്ഥാപിച്ചു.