കോഴിക്കോട്: വടകരയിൽ നേപ്പാൾ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ബൂത്തിപൂർ സ്വദേശിയായ നാഥ് എന്ന 53-കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വടകരയിലെ ഓർക്കാട്ടേരി ടൗൺ കെട്ടിടത്തിനു മുകളിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുറച്ചു കാലങ്ങളായി ഇയാൾ ഓർക്കാട്ടേരിയിലും പരിസര പ്രദേശങ്ങളിലും താമസിച്ചു വരികയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി. ഫോറൻസിക് പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.