ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല യു.പി.എസ്.എസ്.എഫ് സൈനികർക്ക് . ജനുവരി 22 ന് നടക്കുന്ന പ്രാണ പ്രതിഷ്ഠാ പരിപാടി, രാമക്ഷേത്രം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുടെ ഉത്തരവാദിത്വവും യുപിഎസ്എസ്എഫിനായിരിക്കും. 2020-ലാണ് ഈ ഉത്തർപ്രദേശ് പ്രത്യേക സുരക്ഷാ സേന രൂപീകരിച്ചത് മന്ത്രിസഭയിൽ .
കഴിഞ്ഞ 2 വർഷമായി യുപിഎസ്എസ്എഫ് വിവിധ സ്ഥലങ്ങളിൽ സുരക്ഷാ ചുമതല ഏറ്റെടുക്കുന്നു. യുപിഎസ്എസ്എഫ് മാത്രം സുരക്ഷയൊരുക്കുന്ന ആദ്യ വിമാനത്താവളമാണ് അയോദ്ധ്യ വിമാനത്താവളം .
ഉത്തർപ്രദേശിൽ സെൻസിറ്റീവും മതപരവുമായ നിരവധി സ്ഥലങ്ങളുണ്ട്. ഈ പ്രധാന സ്ഥലങ്ങൾ മനസ്സിൽ വെച്ചുകൊണ്ടാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2020ൽ തന്നെ യുപിഎസ്എസ്എഫ് രൂപീകരിച്ചത് .
ഉത്തർപ്രദേശിലെ എല്ലാ മതകേന്ദ്രങ്ങളുടെയും സെൻസിറ്റീവ് ഏരിയകളുടെയും സുരക്ഷാ ചുമതല ഉത്തർപ്രദേശ് പ്രത്യേക സുരക്ഷാ സേനയാണ് കൈകാര്യം ചെയ്യുന്നത്. ഉത്തർപ്രദേശിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും യുപിഎസ്എസ്എഫ് വിന്യസിക്കപ്പെട്ടിട്ടുണ്ട് .
യു.പി.എസ്.എസ്.എഫ് സൈനികർക്ക് പ്രത്യേകരീതിയുലുള്ള കഠിനമായ പരിശീലനവും നൽകുന്നുണ്ടെന്ന് യു.പി.എസ്.എസ്.എഫ് എ.ഡി.ജി എൽ.വി ആന്റണി പറഞ്ഞു. യു.പി.എസ്.എസ്.എഫ് ഓഫീസിലും സേനകൾക്ക് പരിശീലനം നൽകുന്നുണ്ട്. വിമാനത്താവളത്തിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. അയോദ്ധ്യയിൽ ഇവരുടെ എണ്ണം വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
അയോധ്യയിൽ വിവിധ തലങ്ങളിൽ സുരക്ഷ വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് യുപിഎസ്എസ്എഫ്. അയോധ്യയ്ക്കായി പുതിയ ബറ്റാലിയൻ ഉയർത്താനും യുപിഎസ്എസ്എഎഫ് തയ്യാറെടുക്കുകയാണ്. എൻഎസ്ജി കമാൻഡോകളെപ്പോലെ യുപിഎസ്എസ്എഫ് സൈനികർക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും എൽ.വി ആന്റണി പറഞ്ഞു പറഞ്ഞു. മനേസറിലെ എൻ എസ് ജി പരിശീലന കേന്ദ്രത്തിൽ നിന്നാണ് ഇവർക്ക് പരിശീലനം നൽകിയത്.