നിങ്ങൾ അത്ഭുതപ്പെടാൻ തയ്യാറാണോ?; ഭാരതത്തിലെ ചില പുരാതന നഗരങ്ങളെ പരിചയപ്പെടാം
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Travel

നിങ്ങൾ അത്ഭുതപ്പെടാൻ തയ്യാറാണോ?; ഭാരതത്തിലെ ചില പുരാതന നഗരങ്ങളെ പരിചയപ്പെടാം

Janam Web Desk by Janam Web Desk
Jan 7, 2024, 10:45 pm IST
FacebookTwitterWhatsAppTelegram

ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്തെ പല സ്ഥലങ്ങൾക്കൊപ്പം പറയാനുണ്ടാവുക ചരിത്രമായിരിക്കും. പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും അഭിമാനത്തിന്റെയുമെല്ലാം കഥ. അത്തരത്തിലുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നത് വഴി അവയുടെ ചരിത്രത്തെ കൂടുതൽ അടുത്തറിയുന്നതിനും വിവിധ കാലഘട്ടങ്ങളെ കുറിച്ച് അറിയുന്നതിനും സഹായിക്കും.

പല പുരാതന ചരിത്ര നഗരങ്ങളെല്ലാം ഇന്ന് വാണിജ്യ വ്യവസായ ഇടങ്ങളായി മാറിയിരിക്കുകയാണ്. എന്നാൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി പ്രൗഢിയോടെ തന്നെയാണ് ഈ ഇടങ്ങൾ നിലനിൽക്കുന്നത്. അത്തരത്തിലുള്ള ചില സ്ഥലങ്ങൾ പരിചയപ്പെടാം.

1. വാരണാസി

പതിനൊന്നാം നൂറ്റാണ്ടിന്റെ പഴക്കമുള്ള ചരിത്ര പ്രശസ്തമായ സ്ഥലമാണ് വാരണാസി. ഉത്തർപ്രദേശിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നും അറിയപ്പെടുന്നുണ്ട്. ലോകമെമ്പാടുമുള്ള തീർത്ഥാടകർ ഈ വിശുദ്ധ നഗരം സന്ദർശിക്കാൻ എത്താറുണ്ട്. ഗംഗാ തീരത്തെ മനോഹരമായ ഒരു പുരാതന നഗരമാണിത്. വരാണാസിയെ ഏറ്റവും കൂടുതൽ മനോഹരമാക്കുന്നത് വൈകുന്നേരങ്ങളിലെ ഗംഗാ ആരതിയാണ്. ദീപത്താൽ അലംകൃതമായ വാരണാസിയുടെ പ്രൗഢി നമുക്ക് അവിടെ കാണാം.

2. അയോദ്ധ്യ

ഉത്തർപ്രദേശിലെ സരയൂ നദിയുടെ തീരത്താണ് അയോദ്ധ്യ സ്ഥിതി ചെയ്യുന്നത്. രാമ ജന്മഭൂമി എന്നും ഇവിടം അറിയപ്പെടുന്നു. ഇന്ത്യയിലെ ഹിന്ദു ജനതയുടെ ഏറ്റവും പ്രധാനപ്പെട്ട ഏഴ് തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് അയോദ്ധ്യ.
പുരാതന ഇന്ത്യൻ സംസ്‌കൃത ഭാഷാ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും അയോദ്ധ്യ എന്ന ഐതിഹാസിക നഗരത്തെ പരാമർശിക്കുന്നുണ്ട്.

3. മധുര

പുരാതന ഗ്രീക്ക് ചരിത്രകാരനായ മെഗസ്തനീസിന്റെ യാത്രാ വിവരണങ്ങളും വിവിധ ഗവേഷണങ്ങളും അനുസരിച്ച്, മധുരയുടെ ചരിത്രം ബിസി മൂന്നാം നൂറ്റാണ്ടിലാണ് തുടങ്ങുന്നത്. ഈ പുരാതന ക്ഷേത്ര നഗരം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. ഇവിടെയുള്ള മീനാക്ഷി അമ്മൻ ക്ഷേത്രം വളരെ ആകർഷകമാണ്! ഇത്രയും മികച്ച കരകൗശല വൈദഗ്ധ്യവും വാസ്തുവിദ്യാ വൈദഗ്ധ്യവും രൂപകല്പനയും ആശയവും കൊണ്ട് സഞ്ചാരികളുടെ മനം കവരുന്ന ഒരിടം ഇന്ത്യയിൽ മറ്റെവിടെയുമില്ല. മീനാക്ഷി അമ്മൻ ക്ഷേത്രത്തിലെ ആയിരം കാൽ മണ്ഡപം അത്ഭുതം നിറഞ്ഞ ഒന്നാണ്. ‘1000 തൂണുകളുള്ള ഹാൾ’ എന്നറിയപ്പെടുന്ന ഈ ഹാൾ തമിഴ് നാഗരികതയുടെ വാസ്തുവിദ്യാ വൈഭവത്തിന്റെ തെളിവാണ്. മീനാക്ഷി അമ്മൻ ക്ഷേത്രത്തിന്റെ ആരാധനാസ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ഹാൾ തലമുറകൾക്ക് വിസ്മയത്തിന്റെയും പ്രചോദനത്തിന്റെയും ഉറവിടമാണ്.

4. തഞ്ചാവൂർ

തഞ്ചാവൂർ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും സാംസ്‌കാരിക സമ്പന്നവുമായ നഗരങ്ങളിലൊന്നാണ്. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ ആസ്ഥാനം കൂടിയാണ് തഞ്ചാവൂർ. ദക്ഷിണേന്ത്യൻ കല, വാസ്തുവിദ്യ, മതം എന്നിവയുടെ പ്രധാന കേന്ദ്രമാണ് ഈ നഗരം. ചിത്രകലയ്‌ക്കും കർണാടക സംഗീതത്തിനും ഏറെ പ്രശസ്തമാണ് തഞ്ചാവൂർ. ചോള കാലഘട്ടം മുതലുള്ള നിരവധി ക്ഷേത്രങ്ങൾ നമുക്ക് ഇവിടെ കാണാൻ സാധിക്കും. ചോള രാജവംശങ്ങൽ പണിത ക്ഷേത്രങ്ങൾ ആയതിനാൽ തന്നെ ഇവ ഗ്രേറ്റ് ലിവിംഗ് ചോള ടെമ്പിള്‌സ് എന്നും അറിയപ്പെടുന്നു.

5. ഉജ്ജയിൻ

മദ്ധ്യപ്രദേശിലെ പുരാതന ക്ഷേത്രനഗരമായ ഉജ്ജൈനിന് 5000 വർഷത്തിലധികം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. ഉജ്ജയിനോളം പഴക്കമുള്ള ഒരു നഗരത്തിന് നിരവധി കഥകൾ പറയാനുണ്ടാകും. 12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് ഉജ്ജയിൻ. ഏറ്റവും പ്രധാനപ്പെട്ടത് മഹാകാലേശ്വർ ജ്യോതിർലിംഗമാണ്. പ്രസസ്തമായ അഞ്ച് ജന്തർമന്തറുകളിൽ ഒന്ന് സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. മഹാരാജ ജയ് സിംഗ് രണ്ടാമൻ ഉജ്ജൈനിയുടെ ഗവർണറായിരുന്നപ്പോൾ പതിനെട്ടാം നൂറ്റാണ്ടിലെ ഒരു നിരീക്ഷണ കേന്ദ്രമായ ഉജ്ജൈനി ജന്തർ മന്തർ നിർമ്മിച്ചു. സഞ്ചാരികളെ ആകർഷിക്കുന്നതിനായി ഇത് ഇപ്പോഴും പ്രവർത്തനക്ഷമമാണ്.

6. രാജ്ഗീർ

ബീഹാറിലെ ഈ പുരാതന നഗരം നളന്ദ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്, ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും ജൈനരുടെയും പുരാതന ഗ്രന്ഥങ്ങളിൽ ഈ പുരാതന നഗരത്തെ കുറിച്ച് പരാമർശമുണ്ട്. അക്കാലത്ത്, രാജ്ഗിർ, ഹരിങ്കക്കാർ, പ്രദ്യോതർ, മൗര്യന്മാർ തുടങ്ങിയ രാജവംശങ്ങളുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു ഇവിടം.

7. കനൗജ്

പല ചരിത്രപഠനങ്ങളും കനൗജിന് വ്യത്യസ്തമായ ഒരു ടൈംലൈൻ നിർദ്ദേശിക്കുന്നുണ്ട്. ചിലത് എഡി 200 മുതലുള്ളതാണ്. പുരാതന കാലത്ത് കനൗജ് പല രാജവംശങ്ങളുടെയും ഒരു പ്രധാന കേന്ദ്രമായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യയുടെ സുഗന്ധ ദ്രവ്യങ്ങളുടെ തലസ്ഥാനമാണ് കനൗജ്. സുഗന്ധ ദ്രവ്യ ഡിസ്റ്റിലറികൾക്ക് പേരുകേട്ട കനൗജ് ഇപ്പോഴും പഴയരീതിയിലുള്ള വാറ്റിയെടുക്കൽ സംവിധാനമാണ് ഉപയോഗിക്കുന്നത്, അത് തന്നെ വളരെ അതിശയിപ്പിക്കുന്ന കാര്യമാണ്. കനൗജിൽ 200-ലധികം പെർഫ്യൂം ഡിസ്റ്റിലറികളുണ്ട്, അവയിൽ ഓരോന്നും അവരുടെ കരകൗശലത്തെക്കുറിച്ചും പഴയ പാരമ്പര്യങ്ങൾ നിലനിർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

8.വൈശാലി

ബിസി 600 മുതലുള്ള ചരിത്രം ബിഹാറിലെ വൈശാലി എന്ന ആധുനിക ജില്ലക്കുണ്ട്. മഹാഭാരത കാലഘട്ടത്തിലെ ഒരു പുരാതന നഗരമാണിത്. ജൈനമതത്തിന്റെയും ബുദ്ധമതത്തിന്റെയും പുരാതന ഗ്രന്ഥങ്ങൾ അനുസരിച്ച്, ബിസി ആറാം നൂറ്റാണ്ടിൽ വൈശാലി ഒരു ചെറു നഗരമായി സ്ഥാപിക്കപ്പെട്ടു, ഇത് ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നായി പിന്നീട് മാറി. ജൈനർക്കും ബുദ്ധമതക്കാർക്കും വൈശാലി ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്. ജൈനരെ സംബന്ധിച്ചിടത്തോളം, അവസാനത്തെ ജൈന തീർത്ഥങ്കരനായ മഹാവീരന്റെ ജന്മസ്ഥലമായിരുന്നു ഇവിടം. എന്നാൽ ബുദ്ധമതക്കാരെ സംബന്ധിച്ച് ബുദ്ധൻ തന്റെ അവസാന പ്രഭാഷണം നടത്തുകയും ജ്ഞാനോദയം നേടിയതായി പ്രഖ്യാപിക്കുകയും ചെയ്ത സ്ഥലമാണിത്.

Tags: SUBindian ancientayodhyacultureVaranasi
ShareTweetSendShare

More News from this section

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

വൈകാശി വിശാഖ മഹോത്സവത്തിന് പഴനി ഒരുങ്ങി : കൊടിയേറ്റ് ജൂൺ മൂന്നിന് ; തിരുകല്യാണം ജൂൺ 8 ന് നടക്കും

ഗുരുവായൂരപ്പന്റെ ഗജനിരയിലെ ഏറ്റവും വലിയ നാടൻ ആന; തൃശൂർ പൂരത്തിന് ചൂരക്കോട്ടുകാവിന്റെ തിടമ്പ് എടുക്കാൻ ബാലകൃഷ്ണൻ

പുരുഷന്മാർക്ക് ശയനപ്രദക്ഷിണം, സ്ത്രീകൾക്ക് അടിപ്രദക്ഷിണം; മഹാ ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങിനെ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

അഹമ്മദാബാദ് വിമാനാപകടം; ഇന്ധനനിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കണമെന്ന് DGCA, റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് നിർദേശം

“‌തല മൊട്ടയടിപ്പിച്ചു, അവിഹിതബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദ്ദിച്ചു; മകൾ സന്തോഷമായി ജീവിക്കുന്നത് നിതീഷിന്റെ സഹോ​ദരിക്ക് ഇഷ്ടമില്ലായിരുന്നു”

‌‌തിരുപ്പതി സ്റ്റേഷന് സമീപം ട്രെയിനിന് തീപിടിച്ചു; ബോ​ഗികൾ കത്തിനശിച്ചു

26 വർഷത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി മിസോറാം; ബൈരാബി- സൈരാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി

പൊലീസ് ഉന്നതൻ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്ന വാർത്ത; സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി

വിണ്ണിൽ നിന്ന് മണ്ണിലേക്ക്; ശുഭാംശുവും സംഘവും ലക്ഷ്യം കണ്ട് മടങ്ങുന്നു, ബഹിരാകാശനിലയത്തിൽ നിന്നും പേടകം വേർപെട്ടു

എപിജെ അബ്ദുൾ കലാമിന്റെ പത്താം ചരമവാർഷികം; ‘കലാം കോ സലാം’ ക്യാമ്പയിനുമായി ബിജെപി; ജൂലൈ 27 ന് തുടക്കം

“ചങ്കൂർ ബാബയും ​ഗുണ്ടാനേതാവ് അതിഖ് അഹമ്മദും തമ്മിൽ അടുത്തബന്ധം, ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ‘മതം’ ഉപയോ​ഗിച്ചു” : വെളിപ്പെുത്തലുമായി മുൻ ബിജെപി എംപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies