കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ സൈനികൻ ചികിത്സയിലിരിക്കെ ജമ്മുകശ്മിരിൽ മരിച്ചു. വളയം ചെക്കോറ്റ സരോവരത്തിൽ മിഥുൻ (34) ആണ് മരിച്ചത്. ശ്രീനഗറിലെ ആശുപത്രിയിൽ ന്യൂമോണിയ ബാധിതനായി ഇദ്ദേഹം ചികിത്സയിലായിരുന്നു.
വിരമിച്ച സൈനികനായ ജയചന്ദ്രന്റെയും വളയം മുൻ പഞ്ചായത്ത് അംഗം മിനിയുടെയും മകനാണ് മിഥുൻ. നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിലായിരിക്കും സംസ്കാരം.