കോഴിക്കോട്: സ്റ്റാർ ബക്‌സ് കോഫി ഷോപ്പിൽ ഹമാസ് അനുകൂല പോസ്റ്റർ ഒട്ടിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ. ഫാറൂഖ് കോളേജിലെ ആറ് വിദ്യാർത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കലാപാഹ്വാനം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കോഴിക്കോട് ടൗൺ പോലീസ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഹമാസ് അനുകൂല പോസ്റ്റർ ഒട്ടിച്ചതിന് കഴിഞ്ഞ ദിവസം ഫ്രട്ടേണിറ്റി യൂണിറ്റ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ കോളജ് ഫ്രറ്റേണിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ജനുവരി നാലിനാണ് ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികൾ സ്റ്റാർബക്സ് ഔട്ട്‌ലെറ്റിന് പുറത്ത് ഹമാസ് അനുകൂല പോസ്റ്റർ ഒട്ടിച്ചത്. തുടർന്ന് കോഫി ഷോപ്പിലെ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.















