കണ്ണൂർ: അയ്യൻകുന്നിൽ നായയെ അജ്ഞാത ജീവി ആക്രമിച്ചു. വാണിപ്പാറ അട്ടയോലി ഗോപിയുടെ വീട്ടിലെ വളർത്തു നായയെയാണ് ഇന്നലെ അജ്ഞാത ജീവി ആക്രമിച്ചത്. പുലിയാണ് നായയെ ആക്രമിച്ചതെന്നാണ് നാട്ടുകാരുടെ സംശയം. രാത്രി 12 മണിയോടെയാണ് സംഭവം. ആക്രമണത്തിൽ നായയുടെ കഴുത്തിൽ സാരമായ പരിക്കേറ്റിട്ടുണ്ട്. സംഭവ സ്ഥലത്തു നിന്നും പുലിയുടേതെന്നു സംശയിക്കുന്ന കാൽപ്പാടുകളും കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞു. സംഭവ സ്ഥലത്ത് വനപാലകർ എത്തി പരിശോധന നടത്തും.















