തൃശൂർ: എരുമപ്പെട്ടിയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. വേലൂർ വെങ്ങിലശ്ശേരി സ്വദേശി ഉദയനാണ് വെട്ടേറ്റത്. രാത്രിയാടെയായിരുന്നു സംഭവം.
സുഹൃത്ത് ജോജിയാണ് ഇയാളെ വെട്ടിയത്. ജോജിയുടെ വീട്ടിലിരുന്ന് ഇരുവരും മദ്യപിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ഉദയനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.