ഇടുക്കി: ഗവർണർ എത്തുന്ന പാതയിൽ ബാനറുമായി എസ്എഫ്ഐ. “സംഘി ഖാൻ യു ആർ നോട്ട് വെൽക്കം ഹിയർ” എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്. എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാനർ തൊടുപുഴ മൂവാറ്റുപുഴ റോഡിന് കുറുകെയാണ് കെട്ടിയിരിക്കുന്നത്.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് ഗവർണർ ഇന്ന് ഇടുക്കിയിലെത്തുന്നത്. ഗവർണറുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ഇടത് മുന്നണ് ഇന്ന് ജില്ലയിൽ ഹർത്താൽ നടത്തുകയാണ്. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ. എന്നാൽ എൽഡിഎഫിന്റെ ഹർത്താലിന് മുന്നിൽ മുട്ടുമടക്കി ഓടില്ലെന്നും മുൻ നിശ്ചയിച്ച പ്രകാരം പരിപാടി നടത്തുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ഇന്ന് 11.30-ഓടെയാകും ഗവർണർ തൊടുപുഴയിലെത്തുക.