ലക്നൗ: വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ക്രൂയിസ് വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ. അയോദ്ധ്യയിലും കാശിയിലുമാകും ഇവ പ്രവർത്തിക്കുക. ഏകദേശം 16 കോടി രൂപ ചെലവിലാണ് ക്രൂയിസ് നിർമ്മിച്ചിരിക്കുന്നത്.
സാമ്പത്തിക വളർച്ചയുടെയും മനുഷ്യ വികസനത്തിന്റെയും ഇടനിലക്കാരാണ് ജലപാതകൾ. വികസനത്തിൽ അവ സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സമൃദ്ധിയിലേക്ക് വഴിതെളിക്കുന്ന പാതയാണ് ഇവയെന്നും രാജ്യത്തിന്റെ അമൂല്യ സമ്പത്താണ് ജലപാതകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉൾനാടാൻ ജലപാതകളിൽ ബഹുഭൂരിപക്ഷവും ഉത്തർപ്രേദശിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
75 മുതൽ 100 വരെ ആളുകൾക്ക് സുഗമമമായി ഇരിക്കാൻ ശേഷിയുള്ള വാഹനങ്ങളാണ് ഇവയെന്നും അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും സിംഗ് പറഞ്ഞു. ഉൾനാടൻ ജലപാതകളുടെ വികസനമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. മലിനീകരണത്തിന് നിന്ന് ആശ്വാസമേകാൻ ഉൾനാടൻ ജലപാതയ്‌ക്ക് സാധിക്കും. റോഡുകളിലെ വർദ്ധിച്ച് വരുന്ന ഗതാഗതം ലഘൂകരിക്കാനും വിനോദ സഞ്ചാരികളെ ആകർഷിക്കാനും ഇവയ്‌ക്ക് കഴിയുമെന്നും സമ്പദ് വ്യവസ്ഥയ്‌ക്ക് മുതൽക്കൂട്ടാകുമിതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.