ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിനു അന്തരിച്ചു. ഉദരരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയായ വിനു ഏറെ കാലമായി കോയമ്പത്തൂരിലാണ് താമസിച്ചിരുന്നത്.
കുസൃതിക്കാറ്റ്, ആയുഷ്മാൻ ഭവ, മംഗലം വീട്ടിൽ മാനസശ്വേരി ഗുപ്ത തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് അദ്ദേഹം. ഇതിനുപുറമെ ജയറാം നായകനായ മേലെ പറമ്പിൽ ആൺവീട് എന്ന സിനിമ അസമീസ് ഭാഷയിലേക്ക് പരിവർത്തനം ചെയ്ത് ചിത്രം സംവിധാനവും ചെയ്തിരുന്നു. സുരേഷ്- വിനു കൂട്ടുകെട്ട് മലയാളികൾക്കെന്നും ഹിറ്റ് സിനിമകളാണ് സമ്മാനിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംസ്കാരം.