ലക്നൗ : സംസ്ഥാനത്തെ മദ്രസകളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് നൽകുന്ന ഓണറേറിയം നിർത്തലാക്കാൻ തീരുമാനിച്ച് യോഗി സർക്കാർ . തീരുമാനം 21,000 മദ്രസ അദ്ധ്യാപകരെ പ്രതികൂലമായി ബാധിക്കും.
1993-94 വർഷത്തിൽ കേന്ദ്ര സർക്കാർ ആരംഭിച്ച ‘മദ്രസ മോഡേണൈസേഷൻ സ്കീം’ പ്രകാരമാണ് ഈ അദ്ധ്യാപകരെ മദ്രസകളിൽ നിയമിച്ചത്. മദ്രസകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് 6000 രൂപയും ബിരുദാനന്തര ബിരുദധാരികൾക്ക് 12,000 രൂപയും നൽകി. കേന്ദ്രസർക്കാരാണ് ഈ ഓണറേറിയം നൽകിയത്. 2016ൽ ഉത്തർപ്രദേശിലെ അഖിലേഷ് സർക്കാർ ഇതിൽ മാറ്റം വരുത്തുകയും മദ്രസകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ ഓണറേറിയം വർധിപ്പിക്കുകയും ചെയ്തിരുന്നു.
2016 മുതൽ ബിരുദ അധ്യാപകർക്ക് 8000 രൂപയും ബിരുദാനന്തര ബിരുദധാരികൾക്ക് 15000 രൂപയുമാണ് ലഭിക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാർ ഈ പദ്ധതി തന്നെ നിർത്തലാക്കി.ഇപ്പോൾ ഉത്തർപ്രദേശ് സർക്കാരും തങ്ങളുടെ വിഹിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.ഇനി ബജറ്റിൽ ഈ ഇനത്തിൽ തുക വകയിരുത്തില്ലെന്നും പറഞ്ഞിട്ടുണ്ട്.