മോഹൻലാലിന്റെ കരിയറിൽ വലിയ മാറ്റങ്ങളുണ്ടാക്കിയ ചിത്രമായിരുന്നു വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഫാന്റസി ത്രില്ലറായി തിയേറ്ററിലെത്തിയ ഒടിയൻ. മോഹൻലാലിനൊപ്പം പ്രകാശ് രാജ്, മഞ്ജു വാര്യർ തുടങ്ങി പ്രമുഖർ അണിനിരന്ന ചിത്രം ബോക്സോഫിസിൽ വലിയ ചലനമുണ്ടാക്കിയില്ല. കൂടാതെ വിമർശനങ്ങളും നേടിയിരുന്നു. 2018ലാണ് ചിത്രം തിയേറ്ററിലെത്തിയത്. എന്നാൽ മോഹൻലാലിന്റെ സമർപ്പണം വലിയ തോതിൽ പ്രശംസിക്കപ്പെട്ടിരുന്നു.
ആറു വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വീണ്ടും ശ്രീകുമാർ മേനോനുമായി മോഹൻലാൽ കൈകോർക്കുന്നത്. പുതിയ ചിത്രത്തിന്റെ ഓദ്യോഗിക പ്രഖ്യാപനം സംവിധായകനാണ് സോഷ്യൽ മീഡിയയിലൂടെ നടത്തിയത്. എന്റെ അടുത്ത ചിത്രം സ്വന്തം ലാലേട്ടനൊപ്പം എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രത്തിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.
എന്നാൽ ഇതിന്റെ പ്ലോട്ടിനെ സംബന്ധിച്ച കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. പ്രഖ്യാപനത്തിന് പിന്നാലെ ശ്രീകുമാർ മോനോന്റെ പോസ്റ്റിന് താഴെ വലിയ രീതിയിലുള്ള വിമർശനങ്ങളും വരുന്നുണ്ട്.മോഹൻലാൽ- ലിജോ ചിത്രം മലൈക്കോട്ടൈ വാലിബനാണ് ഇനി പുറത്തിറക്കാനുള്ളത്. ജനുവരി 25നാണ് ചിത്രം സ്ക്രീനുകളിലെത്തുക.
View this post on Instagram
“>
View this post on Instagram