രാജ്യത്തെ തിരക്കുള്ള നഗരങ്ങളിലൊന്നാണ് ബെംഗളൂരു. കർണാടകയുടെ വിവിധ ഇടങ്ങളിൽ നിന്ന് പുണ്യഭൂമിയായ അയോദ്ധ്യയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഫെബ്രുവരി മുതൽ 11-ലാകും അയോദ്ധ്യയിലേക്ക് സർവീസ് നടത്തുകയെന്നാണ് വിവരം.
മൂന്ന് ട്രെയിനുകൾ ബെഗളൂരുവിൽ നിന്നാകും. ഹുബ്ബള്ളി, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതം ട്രെയിനുകളും ശിവമോഗ, ബെലഗാവി എന്നിവിടങ്ങളിൽ നിന്ന് ഓരോ ട്രെയിനുകളുമാകും അയോദ്ധ്യയിലേക്ക് സർവീസ് നടത്തുക.
ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് ടിക്കറ്റുകൾ ലഭ്യമാകില്ലെന്നും സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ലെന്നും വൃത്തങ്ങൾ അറിയിച്ചു.















