കണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളേജിൽ അദ്ധ്യാപകന്റെ കൈ വെട്ടിയ കേസിലെ മുഖ്യപ്രതി സവാദ് വിവാഹം രജിസ്റ്റർ ചെയ്തത് ഷാജഹാൻ എന്ന പേരിൽ. രജിസ്റ്ററിൽ പിതാവിന്റെ പേര് നൽകിയതും വ്യാജമാണെന്ന് തെളിഞ്ഞു. കെ.പി ഉമ്മർ എന്ന പേരാണ് നൽകിയത്. പ്രതിയുടെ പിതാവിന്റെ യഥാർത്ഥ പേരായ മീരാൻ കുട്ടിക്ക് പകരമാണ് ഈ പേര് നൽകിയത്. മാതാവിന്റെ പേര് നൽകാതെയാണ് ഇയാൾ വിവാഹം രജിസ്റ്റർ ചെയ്തത്.
വിവാഹ രജിസ്റ്റ്റിൽ നൽകിയരിക്കുന്ന മേൽവിലാസമായ പിപി ഹൗസ്, കുന്നുകൈ, ചിറയ്ക്കൽ, കണ്ണൂർ എന്ന വിലാസവും വ്യാജമാണ്. സവാദിന്റെ രേഖകളൊന്നും കൃത്യമായി പരിശോധിക്കാതെയാണ് കാസർകോടിലുള്ള ഉദ്യാവാർ ആയിരം ജുമാസ്ജിദിൽ വിവാഹം നടത്തിയത്. എന്നാൽ വധുവിന്റെ രേഖകൾ എല്ലാം കൃത്യമായി തന്നെയാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അക്കാലത്ത് വിശദമായി രേഖകൾ പരിശോധിക്കുന്ന സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്നാണ് പള്ളിക്കമ്മിറ്റിയുടെ വിശദീകരണം.
ഷാജഹാൻ എന്ന പേരിലാണ് മകളെ സവാദ് വിവാഹം ചെയ്തതെന്ന് ഭാര്യാപിതാവ് പോലീസിൽ മൊഴി നൽകിയിരുന്നു. ഇത് സത്യമാണോയെന്ന് പരിശോധിച്ചു വരികയാണ്. എസ് ഡി പി ഐ ബന്ധം, സവാദുമായുള്ള മുൻ പരിചയം തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.