പ്രഭാസ് നായകനായി പ്രദർശനത്തിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൽക്കി 2898 എഡി’. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്. ഇന്ത്യൻ മിത്തോളജി ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒപ്പം ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്.
View this post on Instagram
മേയ് 9 ന് ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിൽ വളരെ വ്യത്യസ്തമായ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. ദീപിക പദുകോൺ ആണ് കൽക്കിയിലെ നായിക. പ്രഭാസ് സൂപ്പർ ഹീറോയായി എത്തുന്ന ചിത്രത്തിൽ ദിഷാ പഠാനി തമിഴ് താരം പശുപതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇവരെ കൂടാതെ കമൽഹാസൻ, അമിതാഭ് ബച്ചൻ തുടങ്ങിയ സൂപ്പർ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
‘കൽക്കി 2898 എഡി’യുടെയും ഗാനങ്ങൾ ഒരുക്കുന്നത് തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ സന്തോഷ് നാരായണനാണ്. നേരത്തെ പുറത്തിറങ്ങിയ പ്രഭാസിന്റെയും ദീപികയുടെയും ക്യാരക്ടർ പോസ്റ്ററുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത് 2020 ഫെബ്രുവരിയിലാണ്.















