ശ്രീനഗർ: സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ജമ്മു കശ്മീർ പാരാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ അമീർ ഹുസൈൻ ലോൺ. തോളിനും കഴുത്തിനുമിടയിൽ ബാറ്റ് വച്ച് പന്തുകളെ നേരിടുന്ന അമീറിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. 34-കാരനായ താരം ബിജ്ബെഹറയിലെ വാഘാമ സ്വദേശിയാണ്. 2013-ലാണ് അമീർ പാരാ ക്രിക്കറ്റിലേക്ക് കടന്നുവന്നത്. ഏട്ട് വയസുള്ളപ്പോൾ അച്ഛന്റെ മില്ലിൽ വച്ചുണ്ടായ അപകടത്തിലാണ് താരത്തിന്റെ ഇരു കൈകളും നഷ്ടമായത്.
അപകടത്തിന് ശേഷം ഞാൻ എന്റെ പ്രതീക്ഷ കൈവിട്ടിട്ടില്ല. ലക്ഷ്യങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്തു. ഇന്നെനിക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ എന്റെ കാര്യങ്ങളെല്ലാം സ്വയം ചെയ്യാൻ കഴിയും. അപകടസമയത്ത് എന്റെ കൂടെയുണ്ടായിരുന്നത് കുടുംബം മാത്രമാണ്. സർക്കാർ പോലും പിന്തുണച്ചില്ല.
#WATCH | Anantnag, J&K: 34-year-old differently-abled cricketer from Waghama village of Bijbehara. Amir Hussain Lone currently captains Jammu & Kashmir’s Para cricket team. Amir has been playing cricket professionally since 2013 after a teacher discovered his cricketing talent… pic.twitter.com/hFfbOe1S5k
— ANI (@ANI) January 12, 2024
“>
2013-ൽ പാരാ ക്രിക്കറ്റിലെ ദേശീയ മത്സരങ്ങൾ ഞാൻ കളിച്ചുതുടങ്ങി. പിന്നീട് 2018 മുതൽ അന്താരാഷ്‌ട്ര മത്സരവും കളിച്ച് തുടങ്ങി. ഞാൻ ക്രിക്കറ്റ് കളിക്കുന്നത് കണ്ട് എല്ലാവരും ഞെട്ടി. കാലുകളിൽ നിന്ന് ബൗൾ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. പക്ഷേ ഞാൻ അതും പഠിച്ചെടുത്തു. എല്ലാത്തിനും ദൈവത്തിനോട് ഞാൻ നന്ദി പറയുന്നു. – താരം പറഞ്ഞു. സച്ചിൻ തെണ്ടുൽക്കറിന്റെയും വിരാട് കോലിയുടെയും വലിയ ആരാധകനാണ് ഞാൻ. ഇരുവരെയും ഉടൻ നേരിട്ട് കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.















