കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സന്യാസിമാർക്ക് നേരെ തൃണമൂൽ ഗുണ്ടകളുടെ ആക്രമണത്തിൽ ആഞ്ഞടിച്ച്
ബിജെപി. പശ്ചിമ ബംഗാളിൽ ഹിന്ദുവായി ജീവിക്കുന്നത് കുറ്റകരമായി മാറിയതായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു. മമതയുടെ തണലിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് സന്യാസിമാരെ ക്രൂരമായി ആക്രമിച്ചത്. കടുത്ത പീഡനമാണ് ഇവർക്ക് നേരിടേണ്ടി വന്നത്. മമത ബാനർജിയുടെ ഭരണത്തിൽ ഷാജഹാൻ ഷെയ്ഖിനെപ്പോലുള്ള ഭീകരർക്ക് സർക്കാർ സംരക്ഷണം ലഭിക്കുകയും സാധുക്കൾ കൊല്ലപ്പെടുകയും ചെയ്യുന്നതായി അമിത് മാളവ്യ എക്സിൽ കുറിച്ചു.
യുപിയിൽ നിന്നുള്ള മൂന്നംഗം സന്യാസി സംഘം മകരസംക്രാന്തി ഉത്സവത്തിന്റെ ഭാഗമായി ഗംഗാസാഗറിലേക്ക് പോകുമ്പോഴാണ് മർദ്ദനമേറ്റത്.
ക്രൂര മർദ്ദനത്തിന്റെ വീഡിയോ സോഷ്യൽ വ്യാപകമായി പ്രചരിച്ചതൊടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധം വ്യാപകമായതോടെ12 തൃണമൂൽ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
Absolutely shocking incident reported from Purulia in West Bengal. In a Palghar kind lynching, sadhus traveling to Gangasagar for Makar Sankranti, were stripped and beaten by criminals, affiliated with the ruling TMC.
In Mamata Banerjee’s regime, a terrorist like Shahjahan Sheikh… pic.twitter.com/DsdsAXz1Ys— Amit Malviya (@amitmalviya) January 12, 2024
സന്യാസിമാർക്കെതിരായ തൃണമൂൽ ഗുണ്ടകളുടെ ആക്രമണത്തിൽ ബിജെപി സംസ്ഥാന ഘടകവും രംഗത്ത് വന്നു. സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് പുരുലിയ ബിജെപി എംപി ജ്യോതിർമയ് സിംഗ് മഹാതോ പറഞ്ഞു.