പാരീസിലും രാമജന്മഭൂമി ; അയോദ്ധ്യ പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി പാരീസിൽ രഥയാത്ര : ഈഫൽ ടവറിന് സമീപം അണിനിരക്കുക ആയിരക്കണക്കിന് ഹൈന്ദവ വിശ്വാസികൾ

Published by
Janam Web Desk

ന്യൂഡൽഹി ; അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി പാരീസിൽ രാമരഥയാത്ര സംഘടിപ്പിക്കുന്നു . . കൊടുംതണുപ്പിനെ വകവയ്‌ക്കാതെ, ഇന്ത്യയിലെ യഥാർത്ഥ സംഭവത്തിന് 24 മണിക്കൂർ മുമ്പ് പാരീസ് ഒരു രഥയാത്രയ്‌ക്ക് തയ്യാറെടുക്കുകയാണ്.

പാരീസിൽ താമസിക്കുന്ന ഹൈന്ദവ വിശ്വാസികളാണ് ഈ മാസം 21 ന് അയോദ്ധ്യ മന്ദിർ മഹോത്സവ’ത്തിന് കീഴിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത് . ആദ്യം ഫ്രഞ്ച് തലസ്ഥാനത്തിന്റെ പ്രധാന സ്ഥലങ്ങളിൽ ശ്രീരാമ വിഗ്രവുമേന്തിയുള്ള ‘രാമരഥയാത്ര’ നടക്കും. തുടർന്ന് വിപുലമായ പൂജയും ആരതിയും പ്രസാദ വിതരണവും ലഘു സാംസ്കാരിക പ്രകടനവും ഉണ്ടായിരിക്കും.

രാം രഥയാത്ര ഉച്ചയ്‌ക്ക് 12 മണിക്ക് പ്ലേസ് ഡി ലാ ചാപ്പലിൽ നിന്ന് ആരംഭിച്ച് ഈഫൽ ടവർ സ്ഥിതി ചെയ്യുന്ന പ്ലേസ് ഡി ട്രോകാഡെറോയിൽ അവസാനിക്കും. രാവിലെ 10.30ന് ലാ ചാപ്പല്ലിലെ ഗണേശ ക്ഷേത്രത്തിൽ പ്രാർത്ഥനയും വിശ്വ കല്യാൺ യജ്ഞവും അർപ്പിച്ചാണ് യാത്ര ആരംഭിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. അതിനുശേഷം, യാത്ര പ്ലേസ് ഡി ലാ റിപ്പബ്ലിക്ക്, മ്യൂസി ഡി ലൂവർ (ലൂവർ മ്യൂസിയം), ഐക്കണിക് ആർക്ക് ഡി ട്രയോംഫ് എന്നിവ കടന്നുപോകുകയും ഒടുവിൽ പ്ലേസ് ഡി ട്രോകാഡെറോയിൽ എത്തുകയും ചെയ്യും.

പൂജയ്‌ക്കും സാംസ്കാരിക പരിപാടികൾക്കുമായി ആയിരത്തിലധികം ആളുകൾ ഈഫൽ ടവറിന് സമീപം ഒത്തുചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ഫ്രാൻസിലെ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബി ജെ പിയുടെ പ്രധാന സംഘാടകനും പ്രസിഡന്റുമായ അവിനാഷ് മിശ്ര പറഞ്ഞു. ഇതിനകം 400-ലധികം പേർ ഞങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആ സംഖ്യ കൂടുമെന്നും അദ്ദേഹം പറഞ്ഞു.

1990 സെപ്തംബർ 25-ന് സോമനാഥിൽ നിന്ന് ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനി ആരംഭിച്ച ‘രഥയാത്ര’യുടെ ഓർമ്മപ്പെടുത്തലാണ് പാരീസിലെ പ്രധാന സ്ഥലങ്ങളിലൂടെയുള്ള രഥയാത്ര.

Share
Leave a Comment