ന്യൂസിലൻഡിനെതിരെ തുടർച്ചയായ രണ്ടാം ടി20യിലും വമ്പൻ പരാജയം ഏറ്റുവാങ്ങി പാകിസ്താൻ. 21 റൺസിനാണ് കീവിസിന്റെ വിജയം. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 2-0 മുന്നിലെത്താൻ കീവിസിനായി. ആദ്യ മത്സരത്തിൽ 46 റൺസിനായിരുന്നു അവരുടെ വിജയം. ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ക്ഷീണം തീർക്കാനെത്തിയതാണ് പാകിസ്താൻ.
ആദ്യം ബാറ്റ് ചെയ്ത കീവിസ് നിശ്ചിത ഓവറിൽ 195 റൺസാണ് നേടിയത്. ഫിൻ അലന്റെ (74) വെടിക്കെട്ട് ബാറ്റിംഗാണ് കീവിസിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ആദ്യ ഇന്നിംഗ്സിൽ 26 റൺസെടുത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസൺ പരിക്കേറ്റ് പുറത്തായത് അവർക്ക് തിരിച്ചടിയായി. എന്നാൽ സാന്റനർ(25), കോൺവേ(20) എന്നിവർ ഭേദപ്പെട്ട പ്രകടനം ന
ടത്തി. ഹാരീസ് റൗഫിന് മൂന്ന് വിക്കറ്റ് ലഭിച്ചു.
മറുപടി ബാറ്റിംഗിൽ ബാബർ അസമിന്റെ (66) അർദ്ധ ശതകവും 25 പന്തിൽ 50 റൺസെടുത്ത ഫഖർ സമാന്റെ വെടിക്കെട്ടും മാത്രമായിരുന്നു പാകിസ്താന് ആശ്വസിക്കാൻ വകയുണ്ടായിരുന്നത്. അഞ്ചുപേർ രണ്ടക്കം കാണാതെ പുറത്തായി. 4 വിക്കറ്റെടുത്ത ആദം മിൽനെയാണ് പാകിസ്താൻ നിരയെ തകർത്തത്. ടിം സൗത്തി, ഇഷ് സോധി,ബെൻ സീഴ്സ് എന്നിവർക്ക് രണ്ടു വിക്കറ്റു വീതം ലഭിച്ചു.