ആരോഗ്യം സംരക്ഷിക്കണമെന്ന് പലർക്കും ആഗ്രഹമുണ്ടെങ്കിലും മധുര പലഹാരങ്ങൾ ഒഴിവാക്കിയുള്ള വ്യായാമങ്ങളും മറ്റും ചെയ്യുന്നത് പലർക്കും മടിയായിരിക്കും. മധുര പ്രേമികളാണെങ്കിൽ ഇവർക്ക് മധുരമില്ലാതെ ജീവിക്കാനും കഴിയില്ല. അപ്പോൾ എങ്ങനെ ആരോഗ്യം സംരക്ഷിക്കും? മധുരം ഒഴുവാക്കാൻ ഇഷ്ടമില്ലാത്തവർക്ക് ചില മധുര പദാർഥങ്ങൾ കഴിച്ചും ആരോഗ്യം സംരക്ഷിക്കാം..
കടല മിഠായി

ശർക്കര ഉപയോഗിച്ച് ഉണ്ടാക്കുന്ന കടല മിഠായികൾ മിതമായി കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. കടലയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും വിറ്റാമിനുകളും ഫൈബർ ഘടകങ്ങളും ശരീരത്തിനു നല്ലതാണ്. ശർക്കര ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രശ്‌നങ്ങൾ നിയന്ത്രിച്ച് നിർത്താനും സഹായിക്കുന്നു.
ശർക്കര ലഡു

മിക്ക ആളുകളുടെയും ഇഷ്ടപ്പെട്ട മധുര പലഹാരങ്ങളിൽ ഒന്നായിരിക്കും ലഡു. എന്നാൽ പഞ്ചസാര അമിത അളവിൽ ചേർത്തുണ്ടാക്കുന്ന ലഡു കഴിക്കുന്നത് ശരീരത്തിനെ ദോഷമായി ബാധിക്കുന്നു. ശർക്കര ലഡുവിൽ ശരീരത്തിനാവശ്യമായ കൊഴുപ്പുകളും പ്രോട്ടീൻ ഘടകങ്ങളും, നാരുകളും, മറ്റു മിനറൽ ഘടകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ലഡു കഴിക്കണമെന്ന് തോന്നുന്നവർക്ക് പഞ്ചസാര ലഡു ഒഴിവാക്കി ശർക്കര ലഡു മിതമായി കഴിക്കാവുന്നതാണ്.
ചോളാപൊരി

ധാരാളം ഫൈബർ അടങ്ങിയ ഭക്ഷണ പദാർത്ഥമാണ് ചോളാപൊരി. കലോറി കുറവായ ചോളാപൊരിയിൽ ശരീരത്തിനാവശ്യമായ കൊഴുപ്പും, ആന്റി-ഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ഊർജ്ജം നൽകാൻ സഹായിക്കുന്നു. ചായ കുടിക്കുമ്പോഴോ മറ്റോ, സ്‌നാക്‌സുകൾ കഴിക്കമമെന്നു തോന്നിയാൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച സ്‌നാക്‌സാണ് ചോളം















