വീണ്ടും പരിക്കേറ്റ കെയ്ൻ വില്യംസൺ പാകിസ്താനെതിരെയുള്ള ടി20 പരമ്പരിയിൽ നിന്ന് പുറത്തായി. രണ്ടാം ടി20യിലാണ് പേശിവലിവിനെ തുടർന്ന് താരത്തിന് കളം വിടേണ്ടി വന്നത്. ടിം സീഫെർട്ടാകും ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ടീമിനെ നയിക്കുകയെന്ന് പരിശീലകൻ ഗ്യാരി സ്റ്റെഡ് വ്യക്തമാക്കി. ആദ്യ മത്സരത്തിൽ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയ താരം രണ്ടാം മത്സരത്തിലും നല്ല ഫോമിൽ നിൽക്കുമ്പോഴാണ് കളം വിടേണ്ടിവന്നത്. ഇനി വരുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിലാകും താരം മടങ്ങിയെത്തുക.
കഴിഞ്ഞ വർഷം മുഴുവനും താരത്തിനെ പരിക്കുകൾ വലയ്‌ക്കുകയായിരുന്നു. ഐപിഎല്ലിനിടെ കാൽ മുട്ടിന് പരിക്കേറ്റ് ഏഴു മാസത്തിലേറെ താരത്തിന് കളിത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു.ഫീൾഡിംഗിനിടെയാണ് അന്ന് പരിക്കേറ്റത്. പിന്നാലെ ലോകകപ്പിൽ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ ഏറുകൊണ്ട് തള്ള വിരലിന് പൊട്ടലുണ്ടായിരുന്നു. ഇതിന് പിന്നാലെ ഏകദിന ലോകകപ്പും നഷ്ടമായിരുന്നു. അന്ന് റണ്ണിനായി ഓടുമ്പോഴാണ് തള്ളവിരലിന് ഏറ് കൊള്ളുന്നത്.