തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചുകയറി ഭാര്യാ സഹോദരന്റെ കൈ അടിച്ചുപൊട്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചിറ്റിലഴികം സ്വദേശി സജീവ് ആണ് അറസ്റ്റിലായത്. ഭാര്യാസഹോദരൻ രാജീവനെയാണ് ആക്രമിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതിയുടെ കൊടുവാൾ ഭാര്യാസഹോദരൻ ജോലിയ്ക്ക് വേണ്ടി ഉപയോഗിച്ചതിൽ പ്രകോപിതനായാണ് ആക്രമണം നടത്തിയത്. വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.