മാലദ്വീപ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ. മാലദ്വീപിലെ ഷൂട്ടിംഗുകൾ അവസനാപ്പിക്കണമെന്നും താരങ്ങളുടെ മാലദ്വീപിലെ അവധി ആഘോഷം ഒഴിവാക്കണമെന്നുമാണ് അസോസിയേഷന്റെ നിർദ്ദേശം.
അസേസിയേഷൻ പ്രസിഡന്റാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ‘ഞാൻ സിനിമ മേഖലയോട് അഭ്യർത്ഥിക്കുന്നു. മാലദ്വീപിൽ ഇനി ഷൂട്ടിംഗുകൾ നടത്തരുത്. ഒരു താരവും അവധി ആഘോഷിക്കാൻ അങ്ങോട്ടേക്ക് പോകരുത്”- സുരേഷ് ശ്യാം ലാൽ.
നേരത്തെ മാലദ്വീപ് ഗൺമെന്റ് ഇന്ത്യൻ ആർമിയെ അവിടെ നിന്ന് പിൻവലിക്കമമെന്ന് അഭ്യർത്ഥിച്ചിരുന്നു. ലക്ഷദ്വീപ് സന്ദർശിച്ച പ്രധാനമന്ത്രിയെ മാലദ്വീപിലെ മൂന്ന് മന്ത്രിമാർ അധിക്ഷേപിച്ച് രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. പിന്നീട് ഇവരെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മാലദ്വീപ് സർക്കാരിന്റെ കടിഞ്ഞാൺ ചൈനയുടെ കൈയിലായിരുന്നു.ഇത് തുടർന്നും പ്രശ്നങ്ങൾ വഷളാക്കുകയായിരുന്നു.