കുഞ്ഞുങ്ങളെ വാരിപ്പുണരാൻ എല്ലാവർക്കും ഇഷ്ടമാണ്. മൃദുലമായ ചർമ്മവും പഞ്ഞിക്കെട്ട് പോലുള്ള ശരീരവും ആരെയും ആകർഷിക്കും. എന്നാൽ കിൻലി ഹെയ്മാൻ എന്ന ഏഴ് വയസുകാരിയെ കെട്ടിപ്പിടിച്ചാൽ ഉരുക്കിൽ തൊട്ട അനുഭൂതിയാണ് കിട്ടുക. ഇക്കാര്യം പറഞ്ഞത് മറ്റാരുമല്ല, അവളുടെ അമ്മ ഏയ്ഞ്ച ഹെയ്മാൻ തന്നെയാണ്. ഏറ്റവും ചെറിയ പ്രായത്തിൽ തന്നെ സിക്‌സ് പാക്ക് സ്വന്തമാക്കിയ മിടുക്കിയാണ് ഈ ലോസാഞ്ചലസുകാരി.
സൗന്ദര്യമത്സരങ്ങളിൽ മിന്നും പ്രകടനം കാഴ്ചവച്ചിട്ടുള്ള കിൻലി അതിശയിപ്പിക്കുന്ന ജിംനാസ്റ്റിക് കലാകാരി കൂടിയാണ്. രണ്ട് വയസുമുതൽ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ ആരംഭിച്ചിട്ടുള്ള മിടുക്കിയാണവൾ. ശേഷം വർക്കൗട്ട് ഒരു ഹരമായപ്പോൾ സിക്‌സ് പാക്കും സ്വന്തമാക്കി. അഞ്ചാം വയസ് മുതൽ ആരംഭിച്ച ജിം പരിശീലനം വളരെ പെട്ടെന്നായിരുന്നു കിൻലിയുടെ ശരീരത്തിൽ മാറ്റങ്ങൾ കാണിച്ചുതുടങ്ങിയത്. ആഴ്ചയിൽ നാല് ദിവസമാണ് കൈലിയുടെ വർക്കൗട്ട്. ഈ കൊച്ചുമിടുക്കിയുടെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാമിൽ വൈറലുമാണ്.