ഡൽഹി മെട്രോയിലെ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവന്ന വീഡിയോയാണ് പ്രചരിക്കുന്നത്. അടുത്തടുത്തായി ഇരിക്കുന്ന യുവതികൾ ഇരിപ്പിടത്തെ ചൊല്ലി പരസ്പരം വഴക്കിടുന്നതാണ് വീഡിയോ. ഒരാളുടെ കൈമുട്ട് മറ്റൊരാളുടെ ശരീരത്തിൽ തട്ടിയെന്ന് പറഞ്ഞാണ് ഉടക്കുകളുടെ തുടക്കം.
പിന്നാലെ ഇത് വലിയ വാഗ്ദാത്തിലേക്ക് കടക്കുകയായിരുന്നു. ഇതിലൊരു യുവതി വലിയ രീതിയിൽ ദേഷ്യപ്പെടുന്നതും ഒപ്പം ഇരിക്കുന്ന യുവതിയോട് കയർക്കുന്നതും കാണാം. എന്നാൽ ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വീഡിയോ പുറത്തുവന്നതോടെ രസകരമായ കമന്റുകളാണ് ഇതിന് ലഭിക്കുന്നത്. ഡൽഹി കണക്ഷൻ എന്ന പേജിലൂടെയാണ് വീഡിയോ പുറത്തുവന്നത്.
നേരത്തെ ഡൽഹിയിൽ മെട്രോയിൽ രണ്ടു പുരുഷന്മാർ ഇടി കൂടുന്നൊരു വീഡിയോയും പുറത്തുവന്നിരുന്നു. ഇത്തരത്തിൽ നിരവധി വിചിത്ര സംഭവങ്ങൾ മെട്രോയിൽ അരങ്ങേറാറുണ്ടെന്നാണ് യൂസർമാരുടെ വാദം.
View this post on Instagram
“>
View this post on Instagram