തൃശൂർ: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെത്തി.
മറ്റ് വിവാഹങ്ങൾ മുടക്കമില്ലാതെ നടക്കുന്നുണ്ട്. നാല് മണ്ഡപങ്ങളിൽ ആദ്യത്തേതിലാണ് ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹം നടന്നത്. മറ്റ് മൂന്ന് മണ്ഡപങ്ങളിലെ നവ ദമ്പതികളെയും പ്രധാനമന്ത്രി ആശീർവദിച്ചു.
സിനിമാ രാഷ്‌ട്രീയ മേഖലയിലെ നിരവധി പേരാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ഖുഷ്ബു എന്നിവരൊക്കെ നേരത്തേതന്നെ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.















