രാജ്യത്തെ ഏറ്റവും മികച്ച ഡ്രൈഡോക്ക്; അയോദ്ധ്യയിലേക്കുള്ള ഇലക്ട്രിക് ഷിപ്പ് നിർമ്മിക്കുന്നത് കൊച്ചിയിൽ: പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ ഏറ്റവും മികച്ച ഡ്രൈഡോക്ക്; അയോദ്ധ്യയിലേക്കുള്ള ഇലക്ട്രിക് ഷിപ്പ് നിർമ്മിക്കുന്നത് കൊച്ചിയിൽ: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2024, 06:26 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: കൊച്ചിൻ ഷിപ്പ്‌യാർഡിലെ 4006 കോടി രൂപ ചെലവിൽ വരുന്ന മൂന്ന് വികസന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. രാജ്യാന്തര തലത്തിൽ പ്രശംസയർഹിക്കുന്ന പ്രവർത്തനങ്ങളാണ് കൊച്ചിൻ ഷിപ്പ്‌യാർഡിൽ നടക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വികസിത രാജ്യമാകാനുള്ള തയ്യാറെടുപ്പിലാണ് ഭാരതം. സമുദ്രത്തോട് അടുത്ത് കിടക്കുന്ന കൊച്ചി പോലുള്ള നഗരങ്ങളെ വികസിപ്പിക്കാനുള്ള പദ്ധതികൾക്ക് കേന്ദ്രസർക്കാർ ഏറെ ശ്രദ്ധചെലത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ തുറമുഖങ്ങളും വികസനത്തിന്റെ പാതയിലാണ്. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈഡോക്കാണ് കൊച്ചിൻ ഷിപ്പ്‌യാർഡിനുള്ളത്. രാജ്യം തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് പോലുള്ള കപ്പലുകൾ പിറന്നത് കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിന്നാണ്. ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റി, പുതിയ കപ്പൽ ഡ്രൈഡോക്ക്, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പുതിയ ഇറക്കുമതി ടെർമിനൽ എന്നീ പദ്ധതികൾ യാഥാർത്ഥ്യമായതോടെ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ശേഷി ഇനിയും വർദ്ധിക്കും.

കേന്ദ്രസർക്കാർ അധികാരത്തിലേറിയത് മുതൽ സമുദ്രാതിർത്തിയിലെ വികസന പ്രവർത്തനങ്ങൾക്കായി വളരെയേറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. പാസഞ്ചർ, കാർഗോ ട്രാൻസ്പോർട്ട് മേഖലയിൽ ഈ വർഷം വലിയ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. തുറമുഖ മേഖലയിലെ നിക്ഷേപങ്ങൾ വർദ്ധിക്കുന്നതിനും കേന്ദ്ര പദ്ധതികൾ വഴിയൊരുക്കി. ചരക്ക് നീക്കത്തിനായി മുമ്പ് ഏറെ നാൾ കപ്പലുകൾക്ക് കെട്ടിക്കിടക്കണമായിരുന്നു. എന്നാൽ ഇപ്പോഴത്തെ സ്ഥിതി വ്യത്യസ്തമാണ്. രാജ്യത്തിന്റെ തീരദേശ സാമ്പത്തിക മേഖലയുടെ വളർച്ചയ്‌ക്കും പല പദ്ധതികളും വഴിയൊരുക്കി.

പുതിയ ഡ്രൈഡോക്ക് വന്നതോടെ കൊച്ചിൻ ഷിപ്പ്‌യാർഡ് രാജ്യത്തെ ഏറ്റവും വലിയ കപ്പൽ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രമായി മാറും. നിലവിൽ വിദേശരാജ്യങ്ങളെയാണ് അറ്റകുറ്റപ്പണികൾക്കായി രാജ്യത്തെ കപ്പലുകൾ ആശ്രയിച്ചിരുന്നത്. പുതിയ ഡ്രൈഡോക്ക് ഇന്ത്യ- ഗൾഫ് യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ വികസനത്തിനും വഴിയൊരുക്കും. ഡ്രൈഡോക്ക് യാഥാർത്ഥ്യമായതോടെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. അയോദ്ധ്യയിലേക്കുള്ള ഇലക്ട്രിക് ഷിപ്പ് നിർമ്മിക്കുന്നതും കൊച്ചിൻ ഷിപ്പ്‌യാർഡിലാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags: Narendra Modicochin shipyard
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies