പ്രധാനമന്ത്രി നരേന്ദ്രമോദിയും മലയാള സിനിമാ ലോകത്തെ താരരാജാക്കൻമാരുടെയും അനുഗ്രഹത്തോടെയായിരുന്നു താരപുത്രി ഭാഗ്യാ സുരേഷ് വിവാഹിതയായത്. മലയാളികൾ ഒന്നടങ്കം ആഘോഷമാക്കിയ വിവാഹത്തിന്റെ മനോഹര നിമിഷങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി.
View this post on Instagram
‘എസ്ജിയുടെ ജീവിതത്തിലെ ആഹ്ലാദകരമായ നിമിഷങ്ങൾ. എന്റെ മകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം. വിവാഹ ചടങ്ങുകളിൽ നിന്നുള്ള ഏറ്റവും മനോഹരവും അനുഗ്രഹീതവുമായ നിമിഷങ്ങൾ ഇതാ. നിങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും ആശംസകൾക്കും ഒരുപാട് നന്ദി. വീഡിയോ പങ്കുവച്ച് സുരേഷ് ഗോപി കുറിച്ചു. വിവാഹ ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളും സുരേഷ് ഗോപി പങ്കുവച്ചിരുന്നു.
വിവാഹ ചടങ്ങളുടെ ചിത്രങ്ങൾ അമ്മ രാധികയും പങ്കുവച്ചിരുന്നു. ഗുരുവായൂരിൽ നടന്ന താലികെട്ടിലും പിന്നീട് നടന്ന വിവാഹ സൽക്കാരത്തിലും മലയാള സിനിമയിലെ താരരാജാക്കന്മാർ പങ്കെടുത്തു. മോഹൻലാൽ, മമ്മൂട്ടി, ഖുശ്ബു സുന്ദർ, ജയറാം, ദിലീപ്, ബിജു മേനോൻ എന്നിവരുൾപ്പെടെ സിനിമാ മേഖലയിലെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.