കമ്പാല: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ. ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ വച്ചായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. ഇന്ത്യയുമായുള്ള സഹകരണം ദൃഢമാക്കുന്നതിനും മുന്നോട്ടുകൊണ്ടുപോകുന്നതിനും മാലദ്വീപ് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മൂസ സമീർ അറിയിച്ചു.
” ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കമ്പാലയിൽ വച്ച് കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായുള്ള സഹകരണം മുന്നോട്ട്‌കൊണ്ടു പോകുന്നതിനും ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.” – മൂസ സമീർ കുറിച്ചു.
ഉഗാണ്ടയിലെ കമ്പാലയിൽ രണ്ട് ദിവസം നടക്കുന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ 19-ാമത് ഉച്ചക്കോടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എസ്.ജയശങ്കർ. ഇന്ത്യ- മാലദ്വീപ് ബന്ധത്തിൽ മാലദ്വീപ് വിദേശകാര്യമന്ത്രിയുമായി തുറന്ന സംഭാഷണത്തിൽ ഏർപ്പെട്ടതായും ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉച്ചകോടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്തതായും എസ്. ജയശങ്കർ സമൂഹമാദ്ധ്യമമായ എക്‌സിൽ കുറിച്ചു.
Met Maldives FM @MoosaZameer today in Kampala.
A frank conversation on 🇮🇳-🇲🇻 ties. Also discussed NAM related issues. pic.twitter.com/P7ResFlCaK
— Dr. S. Jaishankar (@DrSJaishankar) January 18, 2024