ജയ്പൂർ: ഹോട്ടൽ റൂമിനകത്തേക്ക് അപ്രതീക്ഷിതമായ എത്തിയ അതിഥിയെ കണ്ട് ഞെട്ടി ജീവനക്കാർ. രാജസ്ഥാനിൽ ആഗ്ര റോഡിന് സമീപമുള്ള ഹോട്ടലിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. പുള്ളിപ്പുലിയെ കണ്ട ജീവനക്കാർ ഒരു നിമിഷം ഭയന്നുവിറച്ചെങ്കിലും ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
ഹോട്ടലിലെ സ്റ്റാഫ് റൂമിലായിരുന്നു പുലിയെ കണ്ടത്. റൂമിനുള്ളിലേക്ക് പുലി കയറിയപ്പോൾ അവിടെ മറ്റാരുമില്ലായിരുന്നുവെന്നും അതിനാൽ ആളപായം ഒഴിവായെന്നും ജീവനക്കാർ അറിയിച്ചു. സ്റ്റാഫ് റൂമിലെ ജീവനക്കാരൻ വീട്ടിലേക്ക് പോയ സമയത്തായിരുന്നു പുലിയുടെ വരവ്. സ്റ്റാഫ് റൂമിൽ നിന്നും ബഹളം കേട്ടായിരുന്നു മറ്റ് ജീവനക്കാർ ഓടിയെത്തിയത്. പുലിയെ കണ്ട നിമിഷം അവർ മുറി പൂട്ടിയിട്ടു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ജയ്പൂർ മൃഗശാലയിൽ നിന്നുള്ള അധികൃതരും എത്തിയാണ് പുലിയെ പിടികൂടിയത്. സമീപമുള്ള വനത്തിൽ നിന്നും വഴിതെറ്റി വന്നതാകാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നു.
വൈറലായ ദൃശ്യങ്ങൾ കാണാം..
WATCH – Leopard enters a hotel in Jaipur, video goes viral.#Jaipur #Leopard #ViralVideo pic.twitter.com/rBJCKOUTNf
— TIMES NOW (@TimesNow) January 18, 2024