മലപ്പുറം: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പന്തല്ലൂർ വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദിലാണ് മരിച്ചത്. ഗാർഹിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഭർതൃപിതാവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി തഹ്ദില പറഞ്ഞിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തഹ്ദിലയുടെ ഭർത്താവ് നിസാർ വിദേശത്താണ്. രണ്ട് വയസുള്ള കുട്ടി ഉൾപ്പെടെ നാല് മക്കളാണ് ഇരുവർക്കുമുള്ളത്.