ചെന്നൈ: അയോദ്ധ്യാ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് രാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടൻ പ്രഭു. അക്ഷതം ലഭിച്ചത് പുണ്യമായി കാണുന്നു. തന്റെ അച്ഛനുണ്ടായിരുന്നെങ്കിൽ(ശിവാജി ഗണേശൻ) അദ്ദേഹം ഒരുപാട് സന്തോഷിക്കുമായിരുന്നു. അയോദ്ധ്യാ രാമക്ഷേത്രത്തിലെ ചടങ്ങുകളെല്ലാം ഗംഭീരമായി തന്നെ നടക്കണമെന്നും വീഡിയോ സന്ദേശത്തിലൂടെ പ്രഭു പറഞ്ഞു. നേരത്തെ നടൻ നാസർ അടക്കമുള്ള തമിഴ് ചലച്ചിത്ര താരങ്ങളും അക്ഷതം ഏറ്റുവാങ്ങാൻ കഴിഞ്ഞതിലുള്ള സന്തോഷം അറിയിച്ചിരുന്നു.
“അയോദ്ധ്യാ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാമക്ഷേത്രത്തിൽ നിന്നുള്ള അക്ഷതം എനിക്കും ലഭിച്ചു. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് സന്തോഷിക്കുമായിരുന്നു. സമ്പൂർണ രാമായണം എന്ന ചിത്രത്തിൽ അച്ഛൻ ഭരതനായി അഭിനയിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് എനിക്ക് ഓർമ്മ വരുന്നു. അത്രത്തോളം തനിക്ക് രാമഭക്തനായാൽ മതിയെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അച്ഛൻ വലിയ രാമഭക്തനായിരുന്നു. രാമകഥകളൊക്കെ പറഞ്ഞാണ് ഞങ്ങളെ അച്ഛൻ വളർത്തിയത്. അതിനാൽ ഇങ്ങനെയൊരു ക്ഷണം ലഭിച്ചതിൽ ഞാനും കുടുംബവും നന്ദി പറയുന്നു. ചടങ്ങുകൾ നല്ല രീതിയിൽ നടക്കാൻ ശ്രീരാമ ഭഗവാനോട് പ്രാർത്ഥിക്കുന്നു”- പ്രഭു പറഞ്ഞു.
Look at the joy in the face of actor Prabhu avl when he talks about Ram Mandir ! Jai Shri Ram❤️🙏🏻🚩🕉️ pic.twitter.com/x573G4hOQq
— karthik gopinath (@karthikgnath) January 13, 2024
“>
അക്ഷതം ഏറ്റുവാങ്ങികൊണ്ടുള്ള മറ്റ് തമിഴ്താരങ്ങളുടെ പ്രതികരണം
കെ.എസ് രവികുമാർ,
നമസ്‌കാരം,അയോദ്ധ്യാ രാമക്ഷേത്രത്തിൽ നിന്നുള്ള അക്ഷതം എനിക്ക് ലഭിച്ചു. വളരെ സന്തോഷമുണ്ട്. ഇത് ലഭിച്ചത് പുണ്യമാണെന്ന് വിശ്വസിക്കുന്നു. നേരിട്ടെത്തി അക്ഷതം വാങ്ങണമെന്നാണ് ഇനി ആഗ്രഹം. അത് എപ്പോൾ സാധ്യമാകുമെന്ന് അറിയില്ല. അയോദ്ധ്യയിലെത്തി രാംലല്ലയെ ദർശിക്കണം. ജയ് ശ്രീറാം.
നടൻ നാസർ,
നമസ്‌കാരം. അയോദ്ധ്യാ രാമക്ഷേത്രത്തിൽ നിന്ന് അക്ഷതം ലഭിച്ചു. രാമക്ഷേത്രത്തിലെ ചടങ്ങുകൾ എല്ലാം നല്ല രീതിയിൽ നടക്കട്ടെ.
നടൻ തമ്പി രാമയ്യ,
ജനുവരി 22-ന് അയോദ്ധ്യയിൽ ഭഗവാൻ രാമൻ പ്രതിഷ്ഠിക്കപ്പെടുകയാണ്. ആ പുണ്യ മുഹൂർത്തം നടക്കുന്ന സമയത്ത് എനിക്കും അക്ഷതം ലഭിച്ചു. അക്ഷതം നൽകിയതിന് നന്ദി. ജയ് ശ്രീറാം.
സംവിധായകൻ പി വാസു,
ജയ് ശ്രീറാം, വളരെ സന്തോഷം. എനിക്ക് അക്ഷതം ലഭിച്ചത് പുണ്യമായി കാണുന്നു. രാമ ഭവാന്റെ അനുഗ്രഹം ലഭിച്ചതിന് തുല്യം. എന്റെ പൂജാമുറിൽ വച്ച് ദിനവും ഞാൻ ഈ അക്ഷതത്തെ പൂജിക്കും.