തിരുവനന്തപുരം: തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫർ. ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ മുഖ്യപ്രതി സവാദ് ഈ മാസം 27 വരെ എൻഐഎ കസ്റ്റഡിയിൽ. 10 ദിവസം സവാദിനെ കസ്റ്റഡിയിൽ വിട്ടു തരണമെന്ന് എൻഐഎ ആവശ്യപ്പെട്ടെങ്കിലും ഈ മാസം 27 വരെയാണ് പ്രതിയെ ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചത്. എറണാകുളം സബ് ജയിലിൽ ഇന്നലെ നടന്ന തിരിച്ചറിയൽ പരേഡിൽ പ്രൊഫർ ടി.ജെ ജോസഫ് സവാദിനെ തിരിച്ചറിഞ്ഞിരുന്നു.
2010 ജൂലൈ നാലിനായിരുന്നു ന്യൂമാൻ കോളേജിലെ മലയാളം അദ്ധ്യാപകനായ പ്രൊഫസർ ടി.ജെ ജോസഫിന്റെ കൈ മതനിന്ദ പരത്തുന്നുവെന്നാരോപിച്ച് സവാദിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിമാറ്റിയത്. സംഭവത്തിനു ശേഷം കൈവെട്ടാൻ ഉപയോഗിച്ച മഴു ഉൾപ്പെടെയുള്ള ആയുധങ്ങളുമായി സവാദ് ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ 13 വർഷങ്ങൾക്ക് ശേഷം കണ്ണൂരിലെ മട്ടന്നൂരിൽ നിന്നാണ് എൻഐഎ പിടികൂടിയത്.