സിനിമയിൽ അഭിനയിച്ച കാര്യം വീട്ടിലറിഞ്ഞത് ട്രെയിലർ കണ്ടപ്പോൾ;മമ്മൂക്കയോടുള്ള ഇഷ്ടത്തിന്റെ ചെറിയൊരംശം എന്നോടും തോന്നണം;വിശേഷങ്ങളുമായി അലക്സാണ്ടർ ജൂനിയർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സിനിമയിൽ അഭിനയിച്ച കാര്യം വീട്ടിലറിഞ്ഞത് ട്രെയിലർ കണ്ടപ്പോൾ;മമ്മൂക്കയോടുള്ള ഇഷ്ടത്തിന്റെ ചെറിയൊരംശം എന്നോടും തോന്നണം;വിശേഷങ്ങളുമായി അലക്സാണ്ടർ ജൂനിയർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 07:36 pm IST
FacebookTwitterWhatsAppTelegram

തീയേറ്ററുകളിൽ വൻ വിജയം നേടി പ്രദർശനം തുടരുന്ന ചിത്രമാണ് ഓസ്‌ലർ. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രത്തിൽ ജയറാമും മമ്മൂട്ടിയും ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നു. വർഷങ്ങൾക്ക് ശേഷം റീമിക്‌സ് ചെയ്ത് എത്തിയ പൂമാനമേ.. എന്ന ഗാനവും മലയാളികൾ ഏറ്റെടുത്ത് കഴിഞ്ഞു. ഒരുകൂട്ടം യുവതാരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. ഇക്കൂട്ടത്തിൽ മമ്മൂട്ടിയുടെ ചെറുപ്പകാലം അവതരിപ്പിച്ച ആഡം സാബിയും പ്രേക്ഷക പ്രശംസ നേടുകയാണ്.

ആഡം സാബിയുടെ ആദ്യ ചിത്രമാണ് ഓസ്‌ലർ. മമ്മൂട്ടിയുമായി നല്ല സാമ്യം തോന്നുന്ന കാസ്റ്റിംഗായിരുന്നു എന്ന് തുടക്കം മുതൽ പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് തുറന്നു പറയുകയാണ് യുവതാരം. ഓഡീഷൻ വഴിയാണ് സിനിമയിൽ എത്തിയതെന്നും ചിത്രത്തിൽ മമ്മൂട്ടിയുടെ ചെറുപ്പകാലമാണ് താൻ അവതരിപ്പിക്കാൻ പോകുന്നതെന്ന് സ്‌ക്രിപ്റ്റ് കിട്ടുന്നതുവരെ അറിയില്ലായിരുന്നെന്നും ആദം സാബി പറയുന്നു.

‘ വീട്ടുകാരറിയാതെയാണ് സിനിമയിൽ അഭിനയിക്കാനെത്തിയത്. ഒരു സുഹൃത്ത് വഴിയാണ് ഓസ്‌ലറിൽ യുവതാരങ്ങളെ തേടുന്നുണ്ടെന്ന കാര്യം അറിഞ്ഞത്. ഒാഡീഷൻ സമയത്ത് ഒരു ഡയലോഗ് തരികയും അത് വ്യത്യസ്തമായ രീതിയിൽ അഭിനയിച്ചുകാണിക്കാനും ആവശ്യപ്പെട്ടു. അങ്ങനെ അതിൽ വിജയിച്ച് സിനിമയിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ സ്‌ക്രിപ്റ്റ് കിട്ടിയപ്പോഴാണ് മമ്മൂട്ടിയുടെ ചെറുപ്പകാലമാണ് ഞാൻ അഭിനയിക്കാൻ പോകുന്നതെന്ന് മനസിലായത്.

തുടക്കക്കാരനെന്ന നിലയിൽ എനിക്ക് കിട്ടിയ വലിയൊരു ഭാഗ്യമായിരുന്നു ഈ കഥാപാത്രം. ഒരുപാട് സന്തോഷം തോന്നി. അതിനേക്കാൾ കൂടുതൽ ഉത്തരവാദിത്തവും തോന്നി. മമ്മൂക്ക തന്റെ കഥാപാത്രം മനോഹരമാക്കുമെന്ന് എല്ലാവർക്കുമറിയാം. അതുപോലെ എനിക്കും ഉത്തരവാദിത്വമുണ്ടല്ലോ. മമ്മൂക്കയുടെ ചെറുപ്പകാലം അഭിനയിച്ച് ഞാനും പ്രേക്ഷകരെ ബോധ്യപ്പെടുത്തേണ്ടതുണ്ടല്ലോ. ഒരു ചെറിയ പിഴവ് പോലും സംഭവിക്കാൻ പാടില്ല. മമ്മൂക്കയോടുള്ള ഇഷ്ടത്തിന്റെ ഒരു ചെറിയ അംശമെങ്കിലും പ്രേക്ഷകർക്ക് എന്നോടും തോന്നിക്കണം.

എനിക്ക് നല്ല പേടിയുണ്ടായിരുന്നു. എന്നാൽ സംവിധായകനും അണിയറ പ്രവർത്തകരും എനിക്ക് നല്ല സപ്പോർട്ട് തന്നു. അതുകൊണ്ടുതന്നെയാണ് ഈ കഥാപാത്രം എനിക്ക് നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞത്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് കൂട്ടുകാർ കാര്യമറിഞ്ഞത്. അവർ തന്നെയാണ് എന്റെ വീട്ടിലും ഇക്കാര്യം അറിയിച്ചത്. സിനിമയുടെ ട്രെയിലർ പുറത്തുവന്നപ്പോൾ വീട്ടുകാർക്കും സന്തോഷമായി.’

 

 

Tags: MAMMOOTTYSUBOZLARADAM ZABI
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies