മലയാളികൾക്കിയടിൽ ഏറെ ചർച്ചയായ വിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം. മലയാള സിനിമാ മേഖലയിലെ താര രാജാക്കന്മാരെല്ലാം എത്തിയ വിവാഹം സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു. ഓരോ ദിവസവും വിവാഹ വിശേഷങ്ങൾ പുറത്തുവന്നുക്കൊണ്ടിരിക്കുകയാണ്. വിവാഹ ദിനത്തിൽ താരങ്ങളുടെ വസ്ത്രങ്ങളും മേക്കപ്പുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. മോഹൻലാൽ ധരിച്ച ആഡംബര വാച്ചിനെ കുറിച്ചാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.
അത്യാഡംബര വാച്ച് ധരിച്ചാണ് മോഹൻലാൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. റോളക്സ് ബ്രാന്റിന്റെ ജിഎംടി മാസ്റ്റർ വാച്ചാണ് മോഹൻലാൽ ധരിച്ചിരുന്നത്. ഗോൾഡ് നിറത്തിലുള്ള വാച്ചിന് 37, 67,733 രൂപയാണ് വില. വാച്ചിന്റെ വില കേട്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. പൊതുവെ വിലകൂടിയ ആഡംബര വാച്ചുകളാണ് മോഹൻലാൽ ഉപയോഗിക്കുന്നത്.
പല മോഡലിലുള്ള പല വിലയിലുള്ള വാച്ചുകൾ മോഹൻലാലിനുണ്ട്. കോടികൾ വിലമതിക്കുന്ന വാച്ചുകളാണ് താരത്തിനുള്ളത്. പൊതു ചടങ്ങുകളിലും അഭിമുഖങ്ങളിലും ആഡംബര വാച്ച് ധരിച്ചെത്തുന്ന താരത്തിന്റെ വാച്ച്പ്രേമം ആരാധകർക്കിടയിൽ വലിയ ശ്രദ്ധേയമാകാറുണ്ട്.