ടോക്കിയോ: ഇന്ത്യയ്ക്ക് പിന്നാലെ ജപ്പാനും. ചാന്ദ്ര പഠനത്തിനായി അയച്ച ജപ്പാന്റെ “മൂൺ സ്നൈപ്പർ” ചന്ദ്രനിൽ ലാൻഡ് ചെയ്തതായി റിപ്പോർട്ട്. രാത്രി 8:50-ടെയാണ് സ്മാർട്ട് ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതെന്നാണ് റിപ്പോർട്ട്. എന്നാലും ഏജൻസി ഇപ്പോഴും ഇതിൽ കൃത്യത വരുത്തിയിട്ടില്ല. ലാൻഡറിന്റെ നില പരിശോധിക്കുകയാണെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കും എന്നും എജൻസി പറഞ്ഞു.
ജപ്പാനിലെ തെക്കൻ ദ്വീപായ തനേഗാഷിമയിൽ നിന്ന് സെപ്റ്റംബറിൽ പേടകം വിക്ഷേപിച്ചത്. ലാൻറിന്റെ വിക്ഷേപണം വിജയകരമായിരുന്നെന്നും, ലക്ഷ്യത്തിൽ എത്തുമെന്നും ജപ്പാൻ പറഞ്ഞിരുന്നു. വിജയിച്ചാൽ, അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾക്ക് ശേഷം വിജയകരമായി ചന്ദ്രനിൽ ലാൻഡർ ഇറക്കിയ അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറും.