ബെംഗളൂരു: ഇന്ത്യയോട് ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ അവസാന ടി20 മത്സരത്തിൽ അഫ്ഗാനിസ്ഥാൻ പൊരുതി തോൽക്കുകയായിരുന്നു. രണ്ടാമത്തെ സൂപ്പർ ഓവറിലായിരുന്നു ടീം ഇന്ത്യയുടെ ജയം. ഇന്ത്യയുയർത്തിയ 212 റൺസ് വിജയലക്ഷ്യത്തിനൊപ്പം തന്നെ മറുപടി ബാറ്റിംഗിൽ അഫ്ഗാനുമെത്തി. റഹ്‌മാനുല്ല ഗുർബാസ്, ഇബ്രാഹിം സദ്രാൻ, ഗുൽബദ്ദീൻ നയീബ് എന്നിവരുടെ അർദ്ധ സെഞ്ച്വറി പ്രകടനമാണ് അഫ്ഗാന് മികച്ച സ്‌കോർ സമ്മാനിച്ചത്. 23 പന്തിൽ നിന്ന് 55 റൺസെടുത്ത ഗുൽബദ്ദീൻ നയീബിന്റെ ഇന്നിംഗായിരുന്നു അഫ്ഗാൻ നിരയിൽ ശ്രദ്ധേയം.
നയിബീന്റെ പ്രകടനത്തിൽ ആശ്ചര്യപ്പെട്ടുകൊണ്ടുള്ള ഇന്ത്യൻ സ്പിന്നർ ആർ അശ്വിന്റെ പോസ്റ്റാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇൻഡോറിൽ നടന്ന രണ്ടാം മത്സരത്തിലും അതിവേഗ അർദ്ധസെഞ്ച്വറി നയീബ് നേടിയിരുന്നു. ഐപിഎൽ ടീമുകൾ നയീബിനെ വിട്ടുകളയരുതെന്നും താരം മികച്ച ഫിനിഷറാണെന്നുമാണ് അശ്വിൻ പറഞ്ഞത്.
Gulbadin Naib says “notice me please, will you”?? I am a finisher from Asia with a base price of 50 L . #INDvAFG
Fantastic batting to get this game to a super over.
— Ashwin 🇮🇳 (@ashwinravi99) January 17, 2024
“>
‘ഗുൽബദ്ദീൻ നയീബ് പറയുന്നു നിങ്ങളെന്നെ ശ്രദ്ധിക്കുമോ? ഏഷ്യയിൽ നിന്നുള്ള 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ഫിനിഷറാണ് ഞാൻ. എന്റെ മികച്ച ബാറ്റിംഗാണ് ഈ മത്സരം സൂപ്പർ ഓവറിലെത്തിച്ചത്’ -അശ്വിൻ എക്‌സിൽ കുറിച്ചു.















