അചഞ്ചലമായ ഭക്തിയും ഭവ്യമന്ദിരം ഉയരുന്നതിലുള്ള അഭിമാനവും; രാമക്ഷേത്രത്തിലേക്ക് സമ്മാനങ്ങളുടെ ഒഴുക്ക്; പട്ടികയിൽ പരമ്പരാ​ഗത വസ്തുക്കൾ മുതൽ പലഹാരം വരെ!
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അചഞ്ചലമായ ഭക്തിയും ഭവ്യമന്ദിരം ഉയരുന്നതിലുള്ള അഭിമാനവും; രാമക്ഷേത്രത്തിലേക്ക് സമ്മാനങ്ങളുടെ ഒഴുക്ക്; പട്ടികയിൽ പരമ്പരാ​ഗത വസ്തുക്കൾ മുതൽ പലഹാരം വരെ!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2024, 06:34 am IST
FacebookTwitterWhatsAppTelegram

ഭാരതം കാത്തിരിക്കുന്ന ദിനമാണ് ജനുവരി 22. അ‍ഞ്ച് നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പ് അവസാനിക്കാൻ പോകുന്നതിന്റെ സന്തോഷവും അഭിമാനവും ലോകരാജ്യങ്ങളിൽ പോലും പ്രകടമാണ്. വിശിഷ്ടമായ പലവിധ സമ്മാനങ്ങളാണ് രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും അയോദ്ധ്യയുടെ പുണ്യഭൂമിയിലേക്ക് എത്തുന്നത്.

വ്യത്യസ്തമായൊരു ഓടക്കുഴൽ നിർമ്മിച്ചിരിക്കുകയാണ് കരകൗശല വിദ​ഗ്ധരായ ഹിന പർവീൺ , ഷംഷാദ് അഹമ്മദ് , അർമാൻ നബി എന്നിവർ. പത്ത് ദിവസത്തെ അദ്ധ്വാനമാണ് ഇതിന് പിന്നിൽ. അയോദ്ധ്യയിലെ രാമക്ഷേത്ര മ്യൂസിയത്തിൽ സുപ്രധാന സ്ഥാനം പിടിക്കാനൊരുങ്ങുകയാണ് മുസ്ലീം കരകൗശല വിദ​​ഗ്ധരുടെ കരവിരുത്.

ശ്രീരാമഭ​ഗവാന്റെ ചിത്രം പതിച്ച വളകൾ മുതൽ 56 ഇനം പേഡകൾ വരെ അയോദ്ധ്യയിലേക്ക് എത്തി തുടങ്ങി. രാജ്യത്തിന്റെ നാനാ ഭാ​ഗത്ത് നിന്നും പരമ്പരാഗത വസ്തുക്കളും രാമക്ഷേത്രത്തിലെത്തിയിട്ടുണ്ട്. കേരളത്തിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് ഓണവില്ല്, ​ഗുജറാത്തിൽ നിന്ന് 500 കിലോ​ഗ്രാം ഭാരം വരുന്ന നാ​ഗഡ എന്ന പരമ്പരാ​ഗത ഡ്രം, അയോദ്ധ്യയിലെ അമാവ് രാമക്ഷേത്രത്തിൽ നിന്ന് വില്ല് എന്നിവയും എത്തി.

കനൗജിൽ നിന്നുള്ള പ്രത്യേക പെർഫ്യൂമുകൾ, അമരാവതിയിൽ നിന്നുള്ള 500 കിലോഗ്രാം ‘കുങ്കം’ ഇലകൾ, ഡൽഹിയിലെ രാമക്ഷേത്രത്തിൽ ശേഖരിച്ച ധാന്യങ്ങൾ, ഭോപ്പാലിൽ നിന്നുള്ള പൂക്കൾ, മദ്ധ്യപ്രദേശിലെ ചിന്ദ്വാരയിൽ നിന്ന് 4.31 കോടി തവണ ‘ലോർഡ് റാം’ എന്നെഴുതിയ പേപ്പറുകൾ എന്നിവയും സമ്മാനപട്ടികയിൽ ഉൾപ്പെടുന്നു. 108 അടി നീളമുള്ള ചന്ദനത്തിരി, 2,100 കിലോഗ്രാം വരുന്ന മണി, 1,100 കിലോഗ്രാം ഭാരമുള്ള കൂറ്റൻ വിളക്ക്, സ്വർണ്ണ പാദരക്ഷകൾ, 10 അടി ഉയരമുള്ള പൂട്ടും താക്കോലും ഒരേസമയം മറ്റ് എട്ട് രാജ്യങ്ങളിലെ സമയം സൂചിപ്പിക്കുന്ന ഘടികാരം എന്നിങ്ങനെയുള്ള മറ്റ് വഴിപാടുകളും രാമക്ഷേത്ര ഭരണസമിതിക്ക് ലഭിച്ചിട്ടുണ്ട്.

സീതാദേവിയുടെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന നേപ്പാളിലെ ജനക്പൂരിൽ നിന്ന് 3,000-ത്തിലധികം സമ്മാനങ്ങളാണ് എത്തിയിട്ടുള്ളത്. ജനക്പൂർ ധാം രാംജാനകി ക്ഷേത്രത്തിൽ നിന്ന് 30-ഓളം വാഹനവ്യൂഹത്തിലാണ് സമ്മാനങ്ങളെത്തിച്ചത്. വെള്ളി ചെരുപ്പുകൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, പഴങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന പൂന്തോട്ടമായ അശോക് വാതികയിൽ നിന്ന് ശ്രീലങ്കൻ പ്രതിനിധികളും പ്രത്യേക സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. ഭോപ്പാലിലെ ഒരു നഴ്‌സറിയിൽ നിന്ന് ​ക്ഷേത്ര പരിസരം അലങ്കരിക്കാനായി 10,000 ബൊഗെയ്ൻവില്ല പൂക്കൾ വീതമുള്ള രണ്ട് ചരക്കുകളും രാമജന്മഭൂമിയിലേക്ക് അയച്ചു.

ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ തയ്യാറാക്കിയ അഞ്ച് ലക്ഷം ലഡു, അഞ്ച് ട്രക്കുകളിലായി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. 50 ​ഗ്രാം ഭാരമാണ് ഒരു ലഡുവിനുള്ളത്. 250 ക്വിന്റൽ ചരക്കാണ് അയോദ്ധ്യയിലെത്തുക. മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സൻസ്ഥാനും 200 കിലോഗ്രാം ലഡുകൾ വഴിപാടായി അയയ്‌ക്കുന്നുണ്ട്. തിരുമല തിരുപ്പതി ദേവസ്ഥാനം ഒരു ലക്ഷം ലഡുകളാണ് നൽകുന്നത്. പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ 7,000 കിലോ “രാം ഹൽവ” തയ്യാറാക്കുമെന്ന് നാഗ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഷെഫ് വിഷ്ണു മനോഹർ അറിയിച്ചു.

ഫിറോസാബാദിലെ ഹിന്ദു-മുസ്ലിം തൊഴിലാളികൾ മാസങ്ങളോളം അദ്ധ്വാനിച്ച് തയ്യാറാക്കിയ പതിനായിരത്തിലധികം വളകൾ ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് കൈമാറി. വളകളിൽ ശ്രീരാമന്റെയും സീതാദേവിയുടെയും ഹനുമാന്റെയും ചിത്രങ്ങളാണുള്ളത്. രത്‌നങ്ങൾ പതിച്ച വസ്ത്രം, വെള്ളിത്തളികകൾ, തണുപ്പിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ‘അത്തർ ഷമാമ’ എന്നിവയും സമ്മാനങ്ങളിൽ ഉൾപ്പെടുന്നു.
ശ്രീരാമന്റെയും രാമക്ഷേത്രത്തിന്റെയും ചിത്രങ്ങളുള്ള സാരിയാണ് സൂറത്തിലൊരുങ്ങിയത്. പ്രത്യേക സാരി ക്ഷേത്ര അധികാരികൾക്ക് അയച്ചുകൊടുക്കും.

നഗരത്തിലെ വജ്രവ്യാപാരി 5,000 അമേരിക്കൻ വജ്രങ്ങളും രണ്ട് കിലോഗ്രാം വെള്ളിയും ഉപയോഗിച്ച് രാമക്ഷേത്രം പ്രമോയമാക്കി മാല തയ്യാറാക്കിയിട്ടുണ്ട്. രാമനോടുള്ള അചഞ്ചലമായ ഭക്തിയും കർസേവകനായ പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുമായി ഹൈദരാബാദിൽ നിന്ന് 8,000 കിലോമീറ്റർ നടന്ന്, 64-കാരനായ ചള്ള ശ്രീനിവാസ് ശാസ്ത്രി സ്വർണ്ണം പൂശിയ പാദരക്ഷകളാണ് സമ്മാനിക്കുന്നത്.

Tags: ram templegifts
ShareTweetSendShare

More News from this section

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

Latest News

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies