കോഴിക്കോട്: റാഗിങ്ങിനിടെ വിദ്യാർത്ഥിക്ക് മർദ്ദനം. താമരശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയായ ഷുഹൈബിനെയാണ് റാഗ് ചെയ്തത്. സംഭവത്തിൽ കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഷർട്ടിന്റെ ബട്ടൻസ് മുഴുവൻ ഇടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. ഷുഹൈബിന്റെ തോളെല്ലിന് പരിക്ക് പറ്റിയിട്ടുണ്ട്. ഒരു മാസം മുൻപും ഇതേ വിദ്യാർത്ഥികൾ ഷുഹൈബിനെ റാഗ് ചെയ്തതായി പരാതിയിൽ പറയുന്നു.