മലയാളികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണെന്നതാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. എമ്പുരാനെ കുറിച്ചുള്ള ഒരോ അപ്‌ഡേറ്റ്‌സും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുത്തൻ വിശേഷങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്.
ചിത്രത്തിന്റെ രാണ്ടാമത്തെ ഷെഡ്യൂളും പൂർത്തിയായെന്ന വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ മഞ്ജു വാര്യരും പൃഥ്വിരാജും പ്രാധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
View this post on Instagram
ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ദീപക് ദേവാണ്. എമ്പുരാന്റെ ബിജിഎം സെറ്റ് ആയികൊണ്ടിരിക്കുകയാണെന്ന കാര്യം കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവച്ചിരുന്നു. ലൂസിഫറിൽ കുറച്ച് ലിമിറ്റേഷനൊക്കെയുണ്ടായിരുന്നു. എന്നാൽ, ഇത്തവണ അങ്ങനെയൊന്നുമില്ല. എവിടെ വേണമെങ്കിലും പോയി റെക്കോർഡ് ചെയ്യാനുള്ള പെർമിഷൻ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് കൂടുതൽ വർക്ക് ചെയ്ത് കൊണ്ടിരിക്കുകയാണെന്ന് ദീപക് ദേവ് പറഞ്ഞു.
എമ്പുരാന്റെ ചിത്രീകരണം ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായാണ് നടക്കുന്നത്. സിനിമയിൽ പല സംഭവങ്ങളും പല രാജ്യത്തായാണ് കാണിക്കുന്നത്. ചിത്രത്തിൽ കമ്പോസിംഗ് ഞാൻ തന്നെയാണ്. ചിലപ്പോൾ പാട്ട് പാടുന്നവർ വീദേശീയരാകാം. ഇതുവരെയും അക്കാര്യങ്ങളിൽ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നും ദീപക് ദേവ് പറഞ്ഞു.