ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുക്കാൻ ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭഗവത് ഉത്തർപ്രദേശിലെ ലക്നൗവിലെത്തി. മുഖ്യ ആചാര്യനെ കൂടാതെ നാല് വ്യക്തികൾക്ക് മാത്രമാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പ്രവേശനമുള്ളത്. അതിലൊരാളാണ് ഡോ.മോഹൻ ഭഗവത്.
മുഖ്യ ആചാര്യനെയും മോഹൻ ഭഗവതിനെയും കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദീബെൻ പട്ടേൽ എന്നിവരാണ് ഗർഭഗൃഹത്തിലെ ചടങ്ങിന് സാക്ഷിയാകുന്നത്. രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിലും പൂജയ്‌ക്കും ആചാര്യനൊപ്പം ഈ നാലുപേരുമായിരുന്നു പങ്കെടുത്തിരുന്നത്.
RSS Sarsanghchalak Dr Mohan Bhagwat reaches Lucknow for the Pran Pratishtha of Ram Lalla tomorrow@RSSorg @DrMohanBhagwat #PranPratishthaRamMandir pic.twitter.com/Xsvq8mTdUZ
— Organiser Weekly (@eOrganiser) January 21, 2024
“>
പ്രാണപ്രതിഷ്ഠകൾക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ക്ഷണിക്കപ്പെട്ട 7000 അതിഥികളെ സ്വീകരിക്കാനുളള അവസാനവട്ട ഒരുക്കത്തിലാണ് അയോദ്ധ്യാപുരി. സന്ന്യാസി ശ്രേഷ്ഠർ, രാഷ്‌ട്രീയ, സിനിമ, കായിക, വ്യവസായ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധിപേർ ചടങ്ങിന് സാക്ഷിയാകും. നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കാളികളാകും.















