രാമഭക്തി പ്രകടിപ്പിക്കുന്നവരെ ഹിന്ദുത്വ ഭീകരരാക്കുന്നു; നമ്മുടെ പോക്ക് തെറ്റായ ദിശയിലേക്കെന്നതിന്റെ സൂചനയാണ് ചിത്ര നേരിട്ട ആക്രമണം: ആരിഫ് ഹുസൈൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

രാമഭക്തി പ്രകടിപ്പിക്കുന്നവരെ ഹിന്ദുത്വ ഭീകരരാക്കുന്നു; നമ്മുടെ പോക്ക് തെറ്റായ ദിശയിലേക്കെന്നതിന്റെ സൂചനയാണ് ചിത്ര നേരിട്ട ആക്രമണം: ആരിഫ് ഹുസൈൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 09:07 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കാൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. നാടും നഗരവും സർവ്വസന്നാഹങ്ങളുമായി ഒരുങ്ങിക്കഴിഞ്ഞു. ഈയവസരത്തിൽ കേരളത്തിലെ ഇടതുചിന്തകരും സാംസ്കാരിക പ്രവർത്തകരും ഉയർത്തുന്ന അയോദ്ധ്യാവിരുദ്ധ നിലപാടിലെ ഇരട്ടത്താപ്പിനെ ശക്തമായി വിമർശിക്കുകയാണ് ആരിഫ് ഹുസൈൻ. സ്വതന്ത്രചിന്തകനും എക്സ്-മുസ്ലീമുമായ ആരിഫ് ഹുസൈൻ, ജനംടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അയോദ്ധ്യാ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..

“അയോദ്ധ്യാ വിഷയത്തിൽ സന്തോഷവാനാണ്. വലിയൊരു പ്രശ്‌നത്തിന് നല്ല രീതിയിൽ പരിസമാപ്തിയായി എന്നുള്ളതാണ് ആ സന്തോഷത്തിന് കാരണം. ഇരുകൂട്ടർക്കും നീതി നൽകുന്ന വിധത്തിലുള്ള മാതൃകാപരമായ വിധിയാണ് സുപ്രീംകോടതി നൽകിയത്. കോടതിയുടെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി അതിനെ കാണുന്നു. കോടതിവിധിയിലൂടെ ഒരു പരിഹാരം ഉണ്ടായിട്ടും അതിൽ അനാവശ്യമായ ചർച്ചകൾ ഉണ്ടാക്കുന്നത് സുപ്രീംകോടതിയുടെ സുപ്രധാനവിധിയെ ചെറുതാക്കി കാണുന്നതിന് തുല്യമാണ്. പരിഹാരത്തെ അംഗീകരിക്കാതെ അനാവശ്യ ചർച്ചകളുണ്ടാക്കി ഒരു കൂട്ടമാളുകളെ ധ്രുവീകരിക്കുന്നത് തെറ്റായ നിലപാടാണ്.

രാമഭക്തനല്ല, അതുകൊണ്ട് ക്ഷേത്രത്തിൽ പോകുന്നില്ലെന്ന് പറയുകയാണെങ്കിൽ അത് അംഗീകരിക്കാം. എന്നാൽ ഇതല്ല നീതിയെന്ന് പറയുമ്പോൾ അവർ അപമാനിക്കുന്നത് കോടതി വിധിയെയാണ്. കോടതിവിധി വരുന്നതിന് മുന്നോടിയായി ഷിയാ വിഭാഗം പിൻമാറിയെന്നത് അധികമെവിടെയും ചർച്ച ചെയ്ത് കണ്ടിട്ടില്ല. ആർക്കിയോളജിക്കൽ വിഭാഗം സർവ്വേ നടത്തിയപ്പോൾ അവിടെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടുവെന്നതിന്റെ പേരിലാണ് ഷിയാ വിഭാഗം പിൻമാറിയത്. അത് അഭിനന്ദനാർഹമായ നിലപാടാണ്.

നിർണ്ണായകമായ കോടതിവിധിയിലൂടെ ഐക്യത്തിന്റെ പാതയിലേക്ക് പോകേണ്ട സമയമാണിത്. എല്ലാ വിഭാഗങ്ങളും ഒരുമിക്കേണ്ട സമയം.. പ്രശ്‌നങ്ങളുണ്ടോയെന്ന് ചുരണ്ടി മാന്തി നോക്കി പഴുപ്പിച്ച് നിർത്തുന്നത് ശരിയല്ലാത്തൊരു ഘട്ടത്തിൽ.. രാമഭക്തിയുള്ളവർ എല്ലാവരും ഹിന്ദുത്വ ഭീകരരാണ് എന്ന പ്രതീതിയുണ്ടാക്കുന്നത് അപലപനീയമായ കാര്യമാണ്. രാമൻ എന്ന സങ്കൽപ്പവും അയോദ്ധ്യയെന്ന സങ്കൽപ്പവും ബാബർ പള്ളി പണിയുന്നതിന് മുമ്പേ ഇവിടെ നിലകൊള്ളുന്നതാണ്. ഈ കാര്യങ്ങൾ വലിയ ചർച്ചയാകുന്നതിന് മുമ്പേ ഇവിടെ നിലനിന്നിരുന്ന വിഷയങ്ങളാണത്. അങ്ങനെയൊരു വിശ്വാസത്തെ രാഷ്‌ട്രീയപരമായി കൂട്ടിക്കുഴച്ചുകൊണ്ട് പലരും പ്രതികരിക്കുന്നു. കെഎസ് ചിത്രയെ പോലുള്ളവരെ സംഘിയെന്ന് ലേബൽ ചെയ്യുന്ന വിധമാണ് നമ്മുടെ നാട് പ്രതികരിച്ചത്. നമ്മുടെ പോക്ക് തീർത്തും തെറ്റായ ദിശയിലേക്കാണെന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് ചിത്ര നേരിട്ട ആക്രമണം.

വേൾഡ് ട്രേഡ് സെന്റർ ആക്രമിച്ച സമയത്തും ആളുകളുടെ കഴുത്തുവെട്ടുന്ന സമയത്തും ഭീകരർ വിളിച്ചിരുന്നത് ‘അള്ളാഹു അക്ബർ’ എന്നായിരുന്നു. എന്നിരുന്നാലും ഇന്ന് നമ്മുടെ നാട്ടിലെ പള്ളികളിൽ നിന്നും ബാങ്ക് വിളിക്കുന്ന സമയത്ത് ‘അള്ളാഹു അക്ബർ’ കേൾക്കുമ്പോൾ ഇവിടെയാരും അവരെ ഇസ്ലാമിക ഭീകരർ എന്ന് വിളിക്കാറില്ല. എന്നാൽ ശ്രീരാമൻ എന്ന സങ്കൽപ്പത്തിന്റെ ഭാഗമായി അത് വിശ്വസിക്കുന്നവർ ജയ് ശ്രീറാം വിളിക്കുമ്പോൾ അവരെ ഹിന്ദുത്വ ഭീകരരായി ചിത്രീകരിക്കുന്ന സമീപനമാണ് നമ്മുടെ നാട്ടിലുള്ളവർ പിന്തുടരുന്നത്. അതുകൊണ്ട് നമ്മുടെ പോക്ക് എങ്ങോട്ടാണെന്ന് പുനർവിചിന്തനം ചെയ്യേണ്ട സമയമാണിത്.

ആരാധനയേയും വിശ്വാസത്തേയും വിശ്വാസികളേയും അവരുടെ സ്വാതന്ത്ര്യത്തിന് വിടുക. മതേതരത്വം എന്താണെന്ന് മനസിലാക്കി രാഷ്‌ട്രീയ നേതാക്കൾ പെരുമാറാൻ പഠിക്കണം. അതിനിടയിൽ തന്ത്രങ്ങൾ കൊണ്ടുവരുന്ന പരിപാടി അവസാനിപ്പിക്കണം. നിരപരാധികളായ ചിത്രയെ പോലുള്ള ആളുകളെ സൈബർ ആക്രമണം നടത്തി ക്രൂശിക്കുന്ന സമീപനവും നാം ഉപേക്ഷിക്കേണ്ടതാണ്.”

Tags: ram templeArif Hussain TheruvathAyodhya2024
ShareTweetSendShare

More News from this section

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

Latest News

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies