അയോദ്ധ്യയിലെ ശ്രീരാമചന്ദ്ര പ്രഭുവിന് ഇന്ന് പ്രാണപ്രതിഷ്ഠ നടക്കാനിരിക്കേ, ആഴ്ചകളായി അയോദ്ധ്യ ആഘോഷ തിമിർപ്പിലാണ്. നാടെങ്ങും ദീപാവലി ആഘോഷങ്ങൾക്ക് സമാനമായ രീതിയിലാണ് ആഘോഷമാക്കുന്നത്. ലക്ഷക്കണക്കിന് രാമജ്യോതികളാണ് ഭക്തലക്ഷങ്ങൾ തെളിക്കുന്നത്. ഇരുണ്ട കാലം അവസാനിച്ചെന്ന് അറിയിച്ചു കൊണ്ട് ഇന്നലെ രാമക്ഷേത്രവും പ്രകാശ പൂരിതമായി. കുറ്റിരുട്ടിനെയും മരം കോച്ചുന്ന തണുപ്പിനെയും അവഗണിച്ച് ആയിരങ്ങളാണ് ആഘോഷത്തിൽ പങ്കെടുക്കുന്നത്.
#WATCH | Uttar Pradesh: Glimpses from Ayodhya’s Ram Temple ahead of its Pran Pratishtha ceremony tomorrow.
(Source: Sharad Sharma, media in-charge of Vishwa Hindu Parishad) pic.twitter.com/CUUYdFaLZe
— ANI (@ANI) January 21, 2024
പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ക്ഷേത്രത്തിന്റെ ചിത്രങ്ങൾ വിശ്വഹിന്ദു പരിഷത്ത് പങ്കുവച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഉൾഭാഗം പൂക്കളാൽ അലങ്കരിച്ചിരിക്കുന്നു. ദീപങ്ങളാൽ മനോഹരമായി പ്രകാശിക്കുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ മീഡിയ ഇൻചാർജ് ശരദ് ശർമയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
#WATCH | UP: Ram Janmabhoomi premises lit up and decorated beautifully ahead of the Ram temple ‘Pran Pratishtha’ ceremony in Ayodhya, tomorrow. pic.twitter.com/KXbmsmOaIK
— ANI (@ANI) January 21, 2024
ഉച്ചയ്ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. 84 സെക്കൻഡാണ് പ്രാണ പ്രതിഷ്ഠാ മുഹൂർത്തം. രാജ്യമെമ്പാടും വിപുലമായ ആഘോഷങ്ങളാണ് പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.