അയോദ്ധ്യയിലെ പ്രധാന സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളിലെല്ലാം മലയാളം ഉൾപ്പടെ 22 ഇന്ത്യൻ ഭാഷകൾ. ആറ് വിദേശ ഭാഷകളും. ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറയുന്ന 22 ഇന്ത്യൻ ഭാഷകളും ഐക്യരാഷ്‌ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളും ആണ് ബോർഡുകൾ എഴുതിയിരിക്കുന്നത്. അറബിക്, ചൈനീസ്, ഫ്രഞ്ച്, ഇംഗ്ലീഷ്, റഷ്യൻ, സ്പാനിഷ് എന്നീ വിദേശ ഭാഷകളാണ് ഉപയോഗിച്ചിട്ടുള്ളത്.
ഹനുമാൻ ഗഡി, കനക് ഭവൻ, രാം കി പൈഡി, അയോദ്ധ്യ ധാം ജംഗ്ഷൻ, വിമാനത്താവളം തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചു. സഞ്ചാരികളെത്തുന്ന കൂടുതൽ സ്ഥലങ്ങളിൽ ഇനിയും ബോർഡ് സ്ഥാപിക്കും.
ഇതിനിടെ 140 ഇന്ത്യൻ- വിദേശ ഭാഷകളിൽ കാലാവസ്ഥ വിവരങ്ങൾ ലഭിക്കുന്ന വെബ്സൈറ്റ് ഐഎംഡി അവതരിപ്പിച്ചിരുന്നു. താപനില, ഈർപ്പം, കാറ്റിന്റെ ഗതി, മഴ ഉൾപ്പെടെ കാലാവസ്ഥയുടെ പൂർണ്ണ ചിത്രം നൽകാൻ വെബ്‌പേജിന് കഴിയും.
40 ഇന്ത്യൻ-വിദേശ ഭാഷകളിൽ അയോദ്ധ്യയിലെ കാലാവസ്ഥ അറിയാം
വെബ്‌പേജിൽ അയോദ്ധ്യയുടെയും സമീപത്തുള്ള മിൽകിപൂർ, മനക്പൂർ, ഹരയ്യ, ഭിത്തി, ഭാൻപൂർ തുടങ്ങിയ സ്ഥലങ്ങളുടെ കാലാവസ്ഥാ പ്രവചനങ്ങൾ ലഭിക്കും. ഇതിന് പുറമേ പ്രയാഗ്‌രാജ്, വാരണാസി, ന്യൂഡൽഹി, ലക്നൗ എന്നീ സ്ഥലങ്ങളുടെ കാലാവസ്ഥ റിപ്പോർട്ടുകളും ഐഎംഡിയുടെ യുപി വിഭാഗത്തിൽ ലഭിക്കും.